നമുക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് മഞ്ഞള്‍. മിക്കവാറും പച്ചക്കറികളിലും മറ്റുമിട്ടു വേവിയ്ക്കും. ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും ഇതു കുറയ്ക്കാനും ഇവയുപയോഗിയ്ക്കുന്ന വഴികള്‍ കാരണമാകും. മഞ്ഞള്‍ അഥവാ ഇതിലെ കുര്‍കുമിന്‍ ശരീരത്തിന് ആഗിരണം ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടാണ്. ഇതുകൊണ്ടുതന്നെ ഉപയോഗിയ്ക്കുന്ന രീതി പ്രധാനം ആണ്.
മഞ്ഞളിനൊപ്പം അല്‍പം കുരുമുളകും കൂടി ചേര്‍ത്തുപയോഗിയ്ക്കുന്നതാണ് ഏറെ നല്ലത്. ഇതുവഴി ശരീരത്തിന് കുര്‍കുമിന്‍ സാധാരണയേക്കാള്‍ 2000 മടങ്ങ് കൂടുതല്‍ ആഗിരണം ചെയ്യാന്‍ സാധിയ്ക്കും.
മഞ്ഞള്‍ ചൂടാകുമ്പോള്‍, അതായത് ഭക്ഷണത്തിലിട്ടു വേവിയിക്കുമ്പോള്‍ ഇതിന്റെ ഗുണം വര്‍ദ്ധിയ്ക്കുമെന്നാണ് പറയപ്പെടുന്നത്. ചൂടാകുമ്പോള്‍ ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ 50 സതമാനം വര്‍ദ്ധിയ്ക്കും.മഞ്ഞള്‍ ചൂടാകുമ്പോള്‍ ഇത് വാനിലില്‍, ഫെലൂറിക് ആസിഡ്, വിനൈല്‍ ഗൈ്വക്കോള്‍ തുടങ്ങിയ, ആന്റിഓക്‌സിഡന്റുകള്‍ പുറപ്പെടുവിയ്ക്കുന്നു.എന്നാല്‍ ഇത് കൂടുതല്‍ സമയം ചൂടാകുമ്പോള്‍ കുര്‍കുമിന്‍ ഗുണം 85 ശതമാനം കുറയും.പാചകത്തിന് ഏതാണ്ട് ഒടുവിലായി മഞ്ഞള്‍ ചേര്‍ക്കുക. ഇതുവഴി മഞ്ഞള്‍ ചൂടാകുമ്പോഴുള്ള ആന്റിഓക്‌സിഡന്റുകള്‍ ലഭ്യമാകും. കുര്‍കുമിന്‍ നഷ്ടം കുറയുകയും ചെയ്യും.
ഇതിന്‍റെ ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങള്‍ ആരോഗ്യത്തിന് നല്‍കുന്ന സംഭാവന ചെറുതല്ല. മഞ്ഞളിലെ കുർക്കുമിൻ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും മസ്തിഷ്‌ക രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇതിനു കഴിവുണ്ട്.
Discussion about this post