മലയാള സിനിമയ്ക്ക് ആദ്യമായി ബോക്‌സോഫീസിൽ 100 കോടിക്കിലുക്കം സമ്മാനിച്ച ബ്ലോക്ക്ബസ്റ്റർ സിനിമയാണ് പുലിമുരുകൻ . മോഹൻലാൽ നായകനായെത്തിയ ചിത്രം സംവിധാനം ചെയ്തത് വൈശാഖാണ്. സിനിമയെ കുറിച്ച് ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ വൈശാഖ്.
പുലിമുരുകനിൽ ഡാഡി ഗിരിജ എന്ന ശക്തനായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് തെലുഗ് നടൻ ജഗപതി ബാബുവാണ്. തെലുഗ് സിനിമയിൽ നാല് കോടിയോളം വില്ലൻ വേഷം ചെയ്യുന്ന ജഗപതി ബാബു വെറും 15 ലക്ഷമാണ് മുരുകനിൽ അഭിനയിക്കാൻ വാങ്ങിയതെന്ന് പറയുകയാണ് സിനിമയുടെ സംവിധായകനായ വൈശാഖ്. മോഹൻലാലാണ് നായകനെന്ന് അറിഞ്ഞാണ് അദ്ദേഹം ഇങ്ങനെ ചെയ്തതെന്ന് വൈശാഖ് പറയുന്നു.
ഉദയേട്ടനാണ് ചിത്രത്തിലെ ഡാഡി ഗിരിജ എന്ന വില്ലൻ കഥാപാത്രത്തിലേക്ക് അദ്ദേഹത്തെ നിർദേശിച്ചത്. ഞാൻ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഒന്നും കണ്ടിട്ടില്ല. അന്ന് അദ്ദേഹത്തിന് വലിയ തിരക്കുണ്ടായിട്ടും മോഹൻലാൽ നായകനാകുന്ന ചിത്രം എന്ന് കേട്ടപ്പോൾ എല്ലാ തിരക്കുകളും മാറ്റി വച്ച് എത്തുകയായിരിന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .
Discussion about this post