തൃശ്ശൂർ: എരുമപ്പെട്ടിയിൽ പറമ്പിൽ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തലയോട്ടിയും മറ്റ് ഭാഗങ്ങളുമാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിവരം അറിഞ്ഞ് പോലീസ് എത്തി അസ്ഥികൂടം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
നാട്ടുകാരാണ് സ്വകാര്യവ്യക്തിയുടെ പറമ്പിൽ അസ്ഥികൂടം ആദ്യം കണ്ടത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി നടത്തിയ പരിശോധനയിൽ അസ്ഥികൂടം മനുഷ്യന്റേത് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അസ്ഥികൂടത്തിന് രണ്ട് മാസം പഴക്കം ഉണ്ടെന്നാണ് വിവരം.
കൂടുതൽ പരിശോധനയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ആണ് അസ്ഥികൂടം മാറ്റിയിരിക്കുന്നത്. മാസങ്ങൾക്ക് മുൻപ് പ്രദേശത്ത് നിന്നും ഒരാളെ കാണാതായിരുന്നു. ഇത് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post