കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മരുന്ന് ക്ഷാമത്തിൽ വിതരണക്കാരെ ചർച്ചയ്ക്ക് വിളിച്ച് ആശുപത്രി അധികൃതർ . ആശുപത്രിയ്ക്ക് മരുന്ന് വിതരണം നിർത്തിയിട്ട് ഒമ്പത് ദിവസമായി. ഇത്ര ദിവസം ആയിട്ടും സർക്കാർ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. ഇതേ തുടർന്നാണ് ആശുപത്രി അധികൃതർ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.
സെപ്റ്റംബർ വരെയുള്ള കുടിശ്ശിക ലഭിക്കണമെന്നാണ് വിതരണക്കാർ ആവശ്യപ്പെടുന്നത്. 80 കോടിയിലേറെ കുടിശ്ശികയുണ്ടെന്നാണ് വിവരം. ഇതു പൂർണമായും അടച്ചുതീർത്താലേ മരുന്നു വിതരണം പുനരാരംഭിക്കൂ എന്നാണ് ഇവർ വ്യക്തമാക്കുന്നത്.
മരുന്ന് ക്ഷാമം ആശുപത്രയിലെത്തുന്ന സാധാരണക്കാരായ രോഗികൾക്കു തിരിച്ചടിയായിരിക്കുകയാണ് . മിക്ക മരുന്നുകളും രോഗികൾ വൻ വില കൊടുത്ത് പുറത്ത് നിന്നുവാങ്ങുകയാണ്.
Discussion about this post