സലാം ക്രിയേഷൻസിന്റെ ബാനറിൽ സലീം മുതുവമ്മൽ നിർമ്മിച്ചിരിക്കുന്ന ഇഴ എന്ന ചിത്രം റിലീസിന് എത്തുന്നു. ചിത്രം ഫെബ്രുവരി 7ന് കേരളത്തിലെ വിവിധ തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം സംവിധാനം ഒരുക്കിയിരിക്കുന്നത് നവാഗതനായ സിറാജ് റെസ ആണ്.
കലാഭവൻ നവാസും കലാഭവൻ നവാസിന്റെ ഭാര്യ രഹനയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. രഹന ഏറെ നാളുകൾക്ക് ശേഷം നായികയായിട്ട് മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന ഒരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ജീവിതത്തിലെന്ന പോലെ തന്നെ ഈ സിനിമയിലും ഭാര്യ ഭർത്താക്കന്മാരായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അനൗൺസ് ചെയ്തത് നടൻ ഉണ്ണിമുകുന്ദനും സംവിധായകൻ നാദിർഷയും ചേർന്നാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത് ആസിഫ് അലിയാണ്.
ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ ബിൻഷാദ് നാസർ. ക്യാമറ നിർവഹണം ഷമീർ ജിബ്രാൻ. എഡിറ്റിംഗ് ബിൻഷാദ്. ബി ജി എം ശ്യാം ലാൽ.അസോസിയേറ്റ് ക്യാമറഎസ് ഉണ്ണി കൃഷ്ണൻ.ചീഫ് അസോസിയേറ്റ് ഡയറക്ടർബബീർ പോക്കർ.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർഎൻ ആർ ക്രിയേഷൻസ്‌കോ പ്രൊഡ്യൂസേഴ്‌സ് ശിഹാബ് കെ എസ്,കിൽജി കൂളിയാട്ട്. ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് രചനയും, സംഗീതം നിർവഹിച്ചിരിക്കുന്നത് സംവിധായകനായ സിറാജ് റെസ തന്നെയാണ്.
Discussion about this post