തിരുവനന്തപുരം: നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളിൽ ഇടിച്ച ശേഷം വീടിൻറെ മതിലിൽ ഇടിച്ചു നിന്നു. കാട്ടുപുതുശേരി മൊട്ടമൂട് ജങ്ഷന് സമീപമാണ് സംഭവം. ഉച്ചയോടെ ആയിരുന്നു അപകടം ഉണ്ടായത്. ആയൂരിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവറുടെ കാലിൽ മസിൽ കയറിയാണ് അപകടത്തിന് കാരണമായത്. ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വാഹനങ്ങളിലും വീടിൻറെ മതിലിലും ഇടിച്ചു നിൽക്കുകയായിരുന്നു. അപകട സമയത്ത് ബസിൽ ഇരുപതോളം യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകളില്ല.
മിനി പിക്കപ്പിലും പോസ്റ്റിലും ഇടിച്ച ശേഷമാണ് ബസ് റോഡിൽ നിന്നും തെന്നിമാറി സമീപത്തെ വീടിൻറെ മതിലിൽ ഇടിച്ചു നിന്നത്. ഇടിയുടെ ആഘാതത്തിൽ ബസിൻറെ ചില്ലുകളും മുൻഭാഗവും തകർന്നു.
Discussion about this post