ആലപ്പുഴ: ജില്ലയിലെ രണ്ട് താലൂക്കുകൾക്ക് തിങ്കളാഴ്ച അവധി. ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇരു താലൂക്കുകളിലും എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും
ജില്ലാ കളക്ടറാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ചേർത്തല അർത്തുങ്കൽ ആൻഡ്രൂസ് ബസലിക്കയിലെ തിരുനാളിനോട് അനുബന്ധിച്ചാണ് ഇരുതാലൂക്കുകളിലും പ്രാദേശിക അവധി പ്രഖ്യാപിച്ചത്. അതേസമയം തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകൾക്ക് മാറ്റമില്ല.
Discussion about this post