കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ. പുത്തൂർ കോയക്കോട്ടുമ്മൽ എസ് ശ്രീനിജ് (44) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തു.
കുന്ദമംഗലം ഹയർസെക്കന്ററി സ്‌കൂളിലെ അദ്ധ്യാപകൻ ആണ് ശ്രീനിജ്. ഈ സ്‌കൂളിലെ രണ്ട് വിദ്യാർത്ഥിനികൾക്ക് നേരെയാണ് ശ്രീനിജ് ലൈംഗികാതിക്രമം നടത്തിയത്. വിദ്യാർത്ഥിനികളോട് അടുത്ത് ഇടപഴകിയ ശേഷം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് വിദ്യാർത്ഥിനികൾ നൽകിയ പരാതിയിൽ നിന്നും വ്യക്തമാകുന്നത്.
വിദ്യാർത്ഥിനികൾ വിവരം അറിയിച്ചതിനെ തുടർന്ന് സ്‌കൂളിൽ എത്തിയ രക്ഷിതാക്കളെ ഇയാൾ മർദ്ദിക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. കുന്ദമംഗലം എസ്‌ഐ നിധിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീനിജിനെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Discussion about this post