കുവൈത്ത് സിറ്റി: ആയിരക്കണക്കിന് വ്യാജ പെർഫ്യൂമുകൾ പിടിച്ചെടുത്തു. കുവൈത്തിലെ ഹവാലി ഗവർണറേറ്റിൽ നിന്നാണ് വ്യാജ പെർഫ്യൂമുകൾ പിടിച്ചെടുത്തത്. . അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരുകളിൽ നിർമ്മിച്ച വ്യാജ പെർഫ്യൂമുകളാണ് പിടികൂടിയത്.
41,000 കുപ്പി വ്യാജ പെർഫ്യൂമുകൾ പിടികൂടിയത്. മാൻപവർ ഉദ്യോഗസ്ഥർ, ജനറൽ ഫയർ ഡിപ്പാർട്ട്മെൻറ്, വാണിജ്യ-വ്യവസായ മന്ത്രാലയം എന്നിവരടങ്ങുന്ന സംയുക്ത ടീമുകൾ നടത്തിയ റെയ്ഡിലാണ് വെയർഹൗസിൽ നിന്ന് ഇവ പിടികൂടിയത്. വ്യാജ ഉൽപ്പന്നങ്ങൾ നിർമ്മിച്ച സ്ഥാപന ഉടമയെ കൊമേഴ്സ്യൽ പ്രോസിക്യൂഷന് റഫർ ചെയ്യ്തു. വെയർഹൗസ് അധികൃതർ പൂട്ടിച്ചു.
Discussion about this post