തൃശ്ശൂർ: പോലീസുകാർ മർദ്ദിച്ചെന്ന് ആരോപിച്ച് ആശുപത്രിയിൽ ചികിത്സ തേടി 16 കാരൻ. തളിക്കുളം തമ്പാൻകടവ് സ്വദേശി സിഎം ജിഷ്ണുവാണ് പോലീസിനെതിരെ പരാതി ഉന്നയിച്ചത്. എസ്‌ഐ ഉൾപ്പെടെയുള്ള പോലീസുകാർ ക്രൂരമായി മർദ്ദിച്ചുവെന്നാണ് 16 കാരന്റെ പരാതി.
ഉത്സവത്തിനിടെ ജിഷ്ണു ഉൾപ്പെടുന്ന സംഘവും മറ്റൊരു സംഘവും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ജിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്തു. ശേഷം സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ഇന്ന് രാവിലെ ബന്ധുക്കൾ എത്തി കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി വീട്ടിലെത്തിയതിന് പിന്നാലെ 16 കാരന് നെഞ്ചുവേദനയും പുറംവേദനയും അനുഭവപ്പെട്ടു. ഇതോടെ ജിഷ്ണു ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. നാല് ഉദ്യോഗസ്ഥർക്കെതിരെയാണ് സംഭവത്തിൽ പരാതി നൽകിയത്.
Discussion about this post