ഫരീദാബാദ്: വിഗ് വ്യവസായിയുടെ വീട്ടിൽ നിന്നും ലക്ഷങ്ങൾ വിലയുള്ള മുടിശേഖരം കവർന്ന് മോഷ്ടാക്കൾ. ദൗലത്താബാദിലെ രഞ്ജിത് മണ്ഡലിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഏഴ് ലക്ഷം വിലമതിപ്പുളള 150 കിലോഗ്രാം മുടിശേഖരമാണ് പ്രതികൾ മോഷ്ടിച്ചത്. ഇതിനോടൊപ്പം 2.13 ലക്ഷം രൂപയും മോഷ്ടാക്കൾ കവർന്നു.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു മോഷണം നടന്നത്. വ്യവസായിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാലംഗ സംഘമാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
വീടിന്റെ ഗോവണിയിലൂടെയാണ് പ്രതികൾ അകത്ത് കടന്നതെന്ന് രഞ്ജിത്തിന്റെ പരാതിയിൽ പറയുന്നു. വിഗ്ഗും ഹെയർ എക്‌സറ്റൻഷനുകളും തയ്യാറാക്കുന്നതിനാവശ്യമായ മുടി വീട്ടിൽ സൂഷിച്ചിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സ്ത്രീകളിൽ നിന്നും ശേഖരിക്കുന്ന മുടിയിഴകളാണ് വിഗ്ഗ് തയ്യാറാക്കാൻ ഉപയോഗിച്ചിരുന്നത്. മോഷണം നടന്നതോടെ തനിക്ക് വലിയ നഷ്ടമാണ് സംഭവിച്ചതെന്ന് വ്യവസായിയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എത്രയും വേഗം പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സുനിൽ ശർമ അറിയിച്ചു.
Discussion about this post