പ്രമുഖ ഫോട്ടോ – വീഡിയോ ഷെയറിംഗ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാം പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. ഇത് റീൽ പ്രേമികൾക്ക് വളരെ സന്തോഷം തരുന്ന ഫീച്ചറാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. റീൽ വീഡിയോകളുടെ ദൈർഘ്യം വർദ്ധിപ്പിച്ചിരിക്കുകയാണ്. റീൽ വീഡിയോകളുടെ ദൈർഘ്യം 90 സെക്കൻഡിൽ നിന്ന് 3 മിനിറ്റായിയാണ് ഉയർത്തിയിരിക്കുന്നത്.
ഇതിനോടൊപ്പം മറ്റു ചില അപ്ഡേറ്റുകളും ഇൻസ്റ്റഗ്രാം പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ ഉപയോക്താക്കളുടെ അഭ്യർഥന മാനിച്ചാണ് റീൽ വീഡിയോകളുടെ ദൈർഘ്യം ഇൻസ്റ്റഗ്രാം വർദ്ധിപ്പിച്ചിരിക്കുന്നത് എന്ന് ഇൻസ്റ്റഗ്രാം മേധാവി ആദം മോസ്സെരി പറഞ്ഞു. യൂട്യൂബ് ഷോർട്സിന്റേതിന് സമാനമായ ദൈർഘ്യമാണ് പുതിയ അപ്ഡേറ്റിൽ ഇൻസ്റ്റഗ്രാം റീൽസിന് ലഭിച്ചിരിക്കുന്നത്. ഇതിനൊപ്പം പ്രൊഫൈൽ ഗ്രിഡുകളിലും പുതിയ മാറ്റങ്ങൾ ഇൻസ്റ്റഗ്രാം വരുത്തിയിട്ടുണ്ട്.
യുഎസിൽ ടിക്ടോക് നിരോധനം വരുന്നതിന് തൊട്ടുമുമ്പാണ് ഇൻസ്റ്റഗ്രാം തലവൻ ആദം മോസ്സെരി ഈ മാറ്റങ്ങൾ പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്. ടിക് ടോകിൽ 60 മിനിറ്റ് വരെ ദൈർഘ്യമുള്ള വിഡിയോകൾ അപ്ലോഡ് ചെയ്യാൻ സാധിക്കും. അതിനാൽ ഈ പുതിയ അപ്ഡേറ്റ് വന്നതുകൊണ്ട് ഇൻസ്റ്റഗ്രാം ടിക് ടോക്കിന് കാര്യമായ ഭീഷണി ഉയർത്തുന്നില്ല.
Discussion about this post