ക്ലാസിൽ ഒന്നാമൻ……. 98 ശതമാനം മാർക്കുനേടിയാണ് മിഡിൽ സ്‌കൂൾ പാസായത്. സ്‌കൂൾ ജീവിതത്തെ കുറിച്ച് പങ്കുവച്ച് രജനീകാന്ത്. ബംഗളൂരുവിലെ ബസവനഗുഡി ആചാര്യ പാഠശാല സ്‌കൂളിന്റെ 90-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പൂർവ വിദ്യാർഥിസംഗമത്തിനാണ് ബാങ്കോക്കിൽനിന്ന് വീഡിയോസന്ദേശം താരം അയച്ചത്. ഈ സന്ദേശം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ബാങ്കോക്കിൽ പുതിയ സിനിമയുടെ ഷൂട്ടിംഗിലായതിനാൽ സംഗമത്തിന് പങ്കെടുക്കാനായില്ലെന്ന ക്ഷാമപണത്തോടെയാണ് കന്നഡയിൽ നിന്നുള്ള സന്ദേശം ആരംഭിക്കുന്നത്. അതിൽ പഴയ നാളുകൾ അയവറക്കുകയാണ് താരം .
ഗവിപുരയിലെ കന്നഡ മീഡിയം സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അന്നാണ് പഠനത്തിൽ ഒന്നാമനായത്. പിന്നീട് തന്റെ സഹോദരൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളായ ആചാര്യ പാഠശാലയിൽ ചേർത്തു. അവിടെ ഭാഷ വലിയ പ്രശ്‌നമായി. പക്ഷേ, അദ്ധ്യാപകരുടെ സഹായത്തോടെ വെല്ലുവിളികളെ തരണംചെയ്തു. എട്ടും ഒൻപതും ക്ലാസുകൾ വിജയിച്ചു. പക്ഷേ, ഫിസിക്‌സും കെമിസ്ട്രിയും കണക്കും മോശമായതിനാൽ പത്താം ക്ലാസ് ജയിക്കാൻ സാധിച്ചില്ല . പിന്നീട് കെമിസ്ട്രി സർ ക്ലാസ് എടുത്ത് തന്നതിനാൽ പത്താം ക്ലാസ് ജയിച്ചു എന്നും താരം പറഞ്ഞു.
ആചാര്യ പാഠശാല കോളേജിൽ പഠിക്കുമ്പോൾ ആദിശങ്കരന്റെയും ചണ്ഡാളന്റെയും കഥപറയുന്ന നാടകത്തിൽ അഭിനയിച്ചതും അദ്ദേഹത്തിന്റെ ഓർമ്മയിലെത്തി. ചണ്ഡാളനായാണ് താൻ അഭിനയിച്ചതും നാടകമത്സരത്തിൽ കോളേജ് ഒന്നാം സ്ഥാനം നേടി. അന്ന് താൻ മികച്ച നടനായി . അങ്ങനെയാണ് നടന ജീവിതം ആരംഭിച്ചത് എന്നും താരം കൂട്ടിച്ചേർത്തു.
Discussion about this post