തിരുവനന്തപുരം: കഞ്ചിക്കോട്ടെ ബ്രൂവറി വിവാദത്തിൽ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിവാദങ്ങൾക്ക് പിനനിൽ രാഷ്ട്രീയ ദുഷ്ട ലാക്കാണെന്നാണ് എംവി ഗോവിന്ദന്റെ വിശദീകരണം. ഇതിനെല്ലാം പിന്നിൽ കേരളത്തിലേക്ക് സ്പിരിറ്റ് എത്തിക്കുന്ന ലോബിയാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.
സ്പിരിറ്റ് ഉത്പാദനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിന്റെ കാലത്ത് ഡിസ്റ്റിലറികൾ തുടങ്ങിയതും ടെൻഡർ ഇല്ലാതെയാണ്. പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിച്ചതുകൊണ്ട് ജലചൂഷമുണ്ടാകില്ല. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരമാണ് പറശ്ശിനിക്കടവ് വിസ്മയപാർക്കിലെ മഴവെള്ള സംഭരണിയെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ബ്രൂവറിയിലേക്കുള്ള വെള്ളം ലഭ്യമാക്കുന്നത് മഴവെള്ള സംഭരണിയിൽ നിന്നായിരിക്കും. അഞ്ച് ഏക്കറിലാണ് മഴവെള്ള സംഭരണി സ്ഥാപിക്കുന്നത്. ഇതിൽ നിന്നും മദ്യ നിർമാണ ശാലയ്ക്ക് ആവശ്യമായ വെള്ളം ലഭിക്കും. അതുകൊണ്ട് തന്നെ ഇവിടെ കുടിവെള്ള ക്ഷാമം ഉണ്ടാകില്ല. ഇതിൽ ഒരു തരത്തിലുള്ള ആശങ്കയുടെയും ആവശ്യമില്ല. മലമ്പുഴ ഡാമിലെ വെള്ളം ഉപയോഗിക്കുമെന്ന് ഒക്കെ പറയുന്നത് വെറുതെയാണെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
Discussion about this post