ഭുവനേശ്വർ: ഒഡീഷ ഛത്തീസ്ഖഡ് അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ 12 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഛത്തീസ്ഖഡ് ഗാരിയാബന്ദ് കുലാരിഘട്ട് റിസർവ് വനത്തിൽ രാവിലെയാണ് സംഭവം. ഏറ്റുമുട്ടലിൽ ഒരു സൈനികനും പരിക്കേറ്റിട്ടുണ്ട്.
ഒഡീഷയിലെ നുവാപദ ജില്ലാ അതിർത്തിയിയിൽ നിന്നും 5 കിലോമീറ്റർ അകലെയാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്നാണ് റിപ്പോർട്ട്. സിാറപിഎഫ്, ഒഡീഷയിലെയും ഛത്തീസ്ഖഡിലെയും സുരക്ഷാസേനകൾ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയതെന്ന് ഡിജിപി വൈബി ഖുറാനിയ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
Discussion about this post