കൊച്ചി: ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ നിന്ന് അസഭ്യവർഷവും നഗ്നതാ പ്രദർശനവും നടത്തിയ സംഭവത്തിൽ പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് നടൻ വിനായകൻ. സോഷ്യൽമീഡിയയിലൂടെയാണ് നടന്റെ മാപ്പപേക്ഷ. ത്രത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് മാപ്പപേക്ഷയുമായി താരം രംഗത്തെത്തിയിരിക്കുന്നത്.
തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്നാണ് വിനായകൻ പറഞ്ഞത്. സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല.എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെ, എന്നാണ് വിനായകൻ പറഞ്ഞത്.
ഫ്ളാറ്റിന്റെ ബാൽക്കണയിൽനിന്ന് അസഭ്യം പറയുന്നതിന്റേയും ഉടുത്തിരുന്ന വസ്ത്രം അഴിച്ച് നഗ്‌നതപ്രദർശിപ്പിക്കുന്നതിന്റേയും വീഡിയോ ആണ് കഴിഞ്ഞദിവസം മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അയൽവാസികളോടാണ് നടൻ മോശമായി പെരുമാറിയതെന്നാണ് വിവരം.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
സിനിമ നടൻ എന്ന നിലയിലും
വ്യക്തി എന്ന നിലയിലും
പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ
എനിക്ക് പറ്റുന്നില്ല.
എന്റെ ഭാഗത്തുനിന്നുണ്ടായ
എല്ലാ നെഗറ്റീവ് എനർജികൾക്കും
പൊതുസമൂഹത്തോട്
ഞാൻ മാപ്പ് ചോദിക്കുന്നു.
ചർച്ചകൾ തുടരട്ടെ…
Discussion about this post