മലയാളസിനിമയുടെ മിന്നും താരമാണ് ടൊവിനോ തോമസ്. ദുൽഖർ നായകനായ എബിസിഡി എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ടൊവിനോയ്ക്ക് പിന്നീട് അങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കൈനിറയെ ചിത്രങ്ങളുമായി കരിയറിൽ തിരക്കിലാണ് താരമിന്ന്. ഇന്നിതാ താരത്തിന്റെ പിറന്നാളാണ്. ആശംസാപ്രവാഹമാണ് താരത്തിന്. എന്നാൽ ടൊവിനോയ്ക്ക് വമ്പൻ സർപ്രൈസൊരുക്കി സോഷ്യൽ മീഡിയ കൈയടിക്കിയിരിക്കുകയാണ് എമ്പുരാൻ ടീം.
താരത്തിൻറെ ക്യാരക്ടർ പോസ്റ്ററാണ് പിറന്നാൾ സമ്മാനമായി അണിയറപ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. അധികാരം ഒരു മിഥ്യയാണ്’, എന്ന ടാഗ് ലൈനോടെയാണ് മോഹൻലാൽ അടക്കമുള്ളവർ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.
മാർച്ച് 27 നാണ് എബുരാൻ റിലീസ് ചെയ്യുന്നത്. എമ്പുരാനിലെ ടൊവിനോയെ കാണാൻ കാത്തിരിക്കുകയാണ് എന്നാണ് പോസ്റ്ററിന് താഴെ ആരാധകർ ഏറ്റവും കൂടുതൽ കുറിക്കുന്നത്. ഏവരും വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എംബുരാൻ. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ അപേഡഷനുകൾ ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കുന്നത്.
ഞാൻ കുറെ സ്വീക്വൻസുകൾ കണ്ടു. ഭയങ്കര അടിപൊളിയാണ്. എക്‌സൈറ്റഡാണ് ഞാൻ. അത് മൊത്തം സിനിമയായി കാണണം. പറ്റിയാൽ അന്നത്തെ പോലെ എനിക്ക് രാജുവേട്ടനും ലാലേട്ടനും ഒക്കെയായി ഒരു തീയറ്ററിൽ സിനിമ കാണാനായാൽ ഗംഭീരമാകും’, എന്നായിരുന്നു എമ്പുരാനെ കുറിച്ച് ടൊവിനോ അടുത്തിടെ പറഞ്ഞത്.
Discussion about this post