ന്യൂഡൽഹി: ഒഡീഷ – ഛത്തീസ്ഗഡ് അതിർത്തിയിൽ സുരക്ഷാ ഭീകരർ വധിച്ച കമ്യൂണിസ്റ്റ് ഭീകരിൽ തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച 62കാരനായ പ്രതാപ് റെഡ്ഡി രാമചന്ദ്ര റെഡ്ഡി എന്ന ചലപതിയുമുണ്ടായിരുന്നു. ഒരു എംഎൽഎയുടെ െകാലപാതകത്തിലും സുരക്ഷാ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തിയതുൾപ്പെടെ നിരവധി ആക്രമണങ്ങൾക്ക് പിന്നിലെ സൂത്രധാരനാണ് കമ്യൂണിസ്റ്റ് ഭീകരനായ ചലപതി. ചലപതിയുൾപ്പെടെ 12 ഭീകരരെയാണ് സുരക്ഷാ സേന ഇന്ന് ഇല്ലാതാക്കിയത്.
ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ മറ്റെമ്പയ്പ്പള്ളി സ്വദേശിയാണ് ചലപതി. 2018 സെപ്തംബർ 23ന് അരക്കുവിലെ ഡംബ്രിഗുഡ മണ്ഡലിൽ നടന്ന ആക്രമണത്തിന്റെ സൂത്രധാരൻ ഇയാളാണെന്ന് സംസ്ഥാനത്തെ സുരക്ഷാ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഈ ആക്രമണത്തിൽ അരക്കു താഴ്വരയിലെ ടിഡിപി എംഎൽഎ കിദാരി സർവേശ്വര റാവു, മുൻ ടിഡിപി എംഎൽഎ സിവേരി സോമ എന്നിവർ വെടിയേറ്റ് മരിച്ചിരുന്നു. ആന്ധ്രയിലെ സുരക്ഷാ സേനയ്ക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട് രണ്ട് ടിഡിപി നേതാക്കളെ വെടിവെച്ചുകൊന്ന ഈ ആക്രമണത്തിൽ അക്രമി സംഘത്തെ നയിച്ചത് ചലപതിയുടെ ഭാര്യ അരുണയാണ്.
1970കളുടെ അവസാനത്തിൽ തന്റെ യൗവനകാലഘട്ടത്തിൽ, സിപിഐയുടെ (മാക്‌സിസ്റ്റ് ലെനിനിസ്റ്റ്) പീപ്പിൾസ് വാർ ഗ്രൂപ്പിന്റെ (പിഡബ്ല്യജി) പ്രത്യയശാസ്ത്രത്തിലേക്ക് ആകൃഷ്ടനായ അദ്ദേഹം 1980ൽ തന്റെ പഠനം വേണ്ടെന്ന് വച്ച് പിഡബ്ല്യുജിയിൽ ചേർന്നു. ശ്രീകാകുളത്തെ ഉദ്ദാനത്തെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഇയാൾ വളരെ പെട്ടെന്ന് തന്നെയാണ് പാർട്ടി അംഗത്തിൽ നിന്നും ഡിവിഷണൽ കമ്മിറ്റി മെമ്പർ എന്ന നിലയിലേക്ക് ഉയർത്തപ്പെട്ടത് വളരെ പെട്ടെന്ന് ആയിരുന്നുവെന്ന് ഭീകരരെ കുറിച്ച് രഹസ്യവിവരം ശേഖരിച്ച് സ്‌പെഷ്യൽ ഇന്റലിജൻസ് ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. പ്രതാപ്, രവി, ജയ്‌റാം എന്നിങ്ങനെ പല പേരുകളിൽ ഇയാൾ അറിയപ്പെട്ടിരുന്നു.
വൻ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും സംഘത്തിൽ പുതിയ ആളുകളെ ചേർക്കുന്നതിലും ഇയാൾ വലിയ രീതിയിൽ ശ്രദ്ധ ചെലുത്തിയിരുന്നു. മൂന്ന് പതിറ്റാണ്ടുകളിലേറെയായി ആന്ധ്രാപ്രദേശ്, തെലങ്കാന, ഛത്തിസ്ഖഡ് എന്നി സംസ്ഥാനങ്ങളുടെ അതിറത്തി പ്രദേശങ്ങളിൽ നിരവധി ആക്രമണങ്ങളാണ് ഇയാളുടെ ആസൂത്രണത്തിൽ നടന്നിട്ടുള്ളത്.
നിലവിൽ ഒഡീഷയിൽ സംസ്ഥാന കമ്മിറ്റിയിൽ സെക്രട്ടറിയായിരുന്ന ഇയാളുടെ തലയ്ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ചിരുന്നു. വിട്ടുമാറാത്ത മുട്ട് വേദനയും പൊണ്ണത്തടിയും അനുഭവപ്പെട്ടിരുന്ന ചലപതി ആന്ധ്ര- ഒഡീഷ അതിർത്തിയിലെ വിവിധ സ്ഥലങ്ങളിൽ രഹസ്യമായി ചികിത്സ തേടിയിരുന്നു.
Discussion about this post