തിരുവനന്തപുരം: ശ്രീചിത്രയിലെ പുതിയ കെട്ടിടം കേരളത്തിന് സമർപ്പിക്കാനൊരുങ്ങി നരേന്ദ്രമോദി സർക്കാർ. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഫെബ്രുവരി 20 ന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയിൽ 330 കോടി രൂപ ചിലവിൽ നിർമ്മാണം പൂർത്തീകരിക്കുന്ന കെട്ടിടത്തിൽ 400 നഴ്‌സുമാർ ഉൾപ്പെടെ പുതിയ നിയമനങ്ങളും നടക്കും. 2.5 ലക്ഷം സ്‌ക്വയർഫീറ്റ് വിസ്തീർണ്ണത്തിൽ 9 നിലകളുള്ള പുതിയ കെട്ടിടമാണ് നിർമ്മാണം പൂർത്തിയായിരിക്കുന്നത്.
എല്ലാ നിലകളിലും ഓപ്പറേഷൻ തിയേറ്റർ സൗകര്യങ്ങളുണ്ടാകും. ആദ്യ ഘട്ടത്തിൽ ഒപി ബ്ലോക്കുകൾ പ്രവർത്തനം ആരംഭിച്ച്,വർഷാവസാനത്തോടെ ആശുപത്രി പൂർണ സജ്ജമാകും. ശസ്ത്രക്രിയകൾക്ക് മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന രോഗികളുടെ ബുദ്ധിമുട്ടിന് ഇത് അവസാനം കുറിക്കും.
Discussion about this post