കഴിഞ്ഞ ഏതാനും നാളുകളായി ഒപ്റ്റിക്കൽ ഇല്യൂഷൻ പരീക്ഷണങ്ങൾക്ക് വലിയ പ്രചാരം ആണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. നേരം പോക്ക് എന്നതിലുപരി നമ്മുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ ഇത്തരം ഗെയിമുകളും പരീക്ഷണങ്ങളും സഹായിക്കുന്നു എന്നതാണ് പ്രത്യേകത. നമ്മുടെ സ്വഭാവത്തിന്റെ സവിശേഷതകൾ കണ്ടെത്താനും ഇത്തരം ഗെയിമുകൾ സഹായിക്കും.
ഇത്തരത്തിൽ സ്വഭാവം തിരിച്ചറിയാൻ കഴിയുന്ന ചിത്രം ആണ് ഇവിടെ നൽകിയിരിക്കുന്നത്. നമ്മുടെ വൈകാരിക തലങ്ങൾ മനസിലാക്കി തരുന്ന ചിത്രമാണ് ഇത്. ചിത്രത്തിൽ ആദ്യം കാണുന്നത് എന്താണെന്നതിനെ ആശ്രയിച്ചായിരിക്കും നിങ്ങളുടെ വികാരങ്ങൾ.
ഈ ചിത്രത്തിൽ ആദ്യം കാണുന്നത് മരങ്ങളോ സൂര്യാസ്തമയമോ ആണെങ്കിൽ നിങ്ങൾ വളരെ വൈകാരികമായി ചിന്തിക്കുന്ന ആളാണ് എന്നാണ് അതിനർത്ഥം. മറ്റുള്ളവരോട് സഹാനുഭൂതി ഉള്ളവർ ആയിരിക്കും നിങ്ങൾ. ആളുകളുമായി അടുത്ത് ഇടപഴകാൻ ഇഷ്ടമുള്ള നിങ്ങൾ അവരെ സഹായിക്കുന്നവരിലും മുൻപന്തിയിലും ആയിരിക്കും.
ഇതിന് വിരുദ്ധമായി പൂച്ചയെ ആണ് നിങ്ങൾ കാണുന്നത് എങ്കിൽ നിങ്ങൾ ജീവിതത്തിൽ ദീർഘവീക്ഷണം ഉള്ള ആളാണ്. ഭാവിയെക്കുറിച്ച് വ്യക്തമായ പ്ലാനുകൾ നിങ്ങൾക്ക് ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തിൽ വിജയിക്കുന്നവരും ആയിരിക്കും.
Discussion about this post