കോഴിക്കോട്: നദാപുരത്ത് നവവധുവിനെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വടകര ഓർക്കാട്ടേരി വൈക്കിലിശേരി പുതുശേരി താഴെക്കുനി മുഹമ്മദ് ഇർഫാന്റെ ഭാര്യ ഫിദ ഫാത്തിമ (22) ആണ് തൂങ്ങിമരിച്ചത്. പട്ടാണിയിലെ സ്വന്തം വീട്ടിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഫാനിൽ തൂങ്ങിയ നിലയിൽ ഫിദയെ കണ്ടത്.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഫിദ ഭർതൃവീട്ടിൽനിന്നു തൂണേരിയിലെ സ്വന്തം വീട്ടിലെത്തിയത്. ഒന്നര വർഷം മുൻപായിരുന്നു വിവാഹം.
Discussion about this post