എന്തിനും ഏതിനും ഗൂഗിളിനെ ആശ്രയിക്കുന്നവരാണ് നമ്മളിൽ പലരും. എന്തൊരു സംശയങ്ങൾ വന്നാലും ഒരു അസുഖം വന്നാലും ആദ്യം നമ്മൾ ഗൂഗിളിൽ തിരയുകയാണ് ചെയ്യുക. ഗൂഗിളിൽ തിരയുക എന്നത് നമ്മുടെ ദൈനംദിന ജീവിതത്തിൽ ഭാഗമായിക്കഴിഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ തന്നെ എന്ത് കാര്യത്തിനും ഉത്തരവും പരിഹാരവും ലഭി്കകുമെന്നത് തന്നെയാണ് ഇതിന് കാരണം.
എന്ത് കാര്യവും ഗൂഗിളിൽ തിരയാമെന്നും നമ്മൾ ഗൂഗിളിൽ തിരയുന്ന കാര്യം ആരും അറിയില്ലെന്നുമുള്ള തെറ്റിദ്ധാരണയും പലർക്കും ഉണ്ട്. എന്നാൽ, ആ ഒരു വിശ്വാസവും വച്ച് എന്ത് കാര്യവും ഗൂഗിളിൽ തിരയാൻ നോക്കിയാൽ ജയിലിൽ കിടക്കേണ്ടി വരുമെന്നതാണ് സത്യാവസ്ഥ. എന്തൊക്കെയാണ് അത്തരത്തിൽ പണി കിട്ടുന്ന ഗൂഗിൾ സർച്ചുകളെന്ന് നോക്കാം…
ഇതിൽ ഏറ്റവും പണി കിട്ടുന്ന ഒന്നാണ് ബോംബ് നിർമിക്കുന്നതിനായുളള നിർദ്ദേശങ്ങൾ ഗൂഗിളിൽ തിരയുന്നത്. ഇത് ശിക്ഷാർഹമായ കുറ്റമാണ്. ഇന്ത്യയിലെ സുരക്ഷാ സംവിധാനങ്ങൾ ഇത്തരം പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. അതിനാൽത്തന്നെ ബോംബ് നിർമാണവുമായി ബന്ധപ്പെട്ടുളള ചോദ്യങ്ങളുടെ ഉത്തരം തിരയുന്നതും ആയുധങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതും സുരക്ഷാസംവിധാനത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ നിയമനടപടികൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും ഗൂഗിളിൽ തിരയുന്നത് നിയമവിരുദ്ധമാണ്. ഇതിനെതിരെ ശക്തമായ നിയമങ്ങൾ ഉണ്ട്. ഇങ്ങനെ തിരഞ്ഞവർ പിടിക്കപ്പെട്ടാൻ ഏകദേശം അഞ്ച് മുതൽ ഏഴ് വർഷം വരെയുളള ജയിൽ ശിക്ഷ അനുഭവിക്കേണ്ട വരും.
ഏതെങ്കിലും സോഫ്റ്റ്വെയറുകൾ ഹാക്ക് ചെയ്യുന്നത് എങ്ങനെയാണെന്ന് ഗൂഗിളിൽ തിരയുന്നത് ശിക്ഷാർഹമാണ്. ഇത്തരത്തിൽ ചെയ്യുന്നവർക്കെതിരെയും ജയിൽ ശിക്ഷ വരെ ഉണ്ടാകാം.
സിനിമകളുടെ വ്യാജപതിപ്പുകൾ കാണുന്നത്
മിക്കയാളുകളും സൗജന്യമായി സിനിമകൾ കാണാൻ ശ്രമിക്കുന്നതും ശിക്ഷാർഹമാണ്. അങ്ങനെ പിടിക്കപ്പെടുന്നവർക്ക് മൂന്ന് വർഷത്തെ ജയിൽ ശിക്ഷയും പത്ത് ലക്ഷം രൂപ വരെ പിഴയും അടയ്ക്കേണ്ടി വരും.
Discussion about this post