വെളുത്തുള്ള ഇല്ലാത്ത അടുക്കളകൾ ഉണ്ടാകില്ല. മിക്ക കറികൾക്കും വെളുത്തുള്ളി നാം ഉപയോഗിക്കാറുണ്ട്. രുചി കൂട്ടാൻ മാത്രമല്ല, ഗ്യാസ്, ദഹന പ്രശ്‌നങ്ങൾ എന്നിവ ഇല്ലാതിരിക്കാൻ കൂടിയാണ് വീട്ടമ്മമാർ കറികളിൽ വെളുത്തുള്ളി ചേർക്കാറ്.
എന്നാൽ, വിപണിയിൽ പൊള്ളുന്ന വിലയാണ് വെളുത്തുള്ളി. ചില സമയത്ത് ഒരു 100 ഗ്രാം വെളുത്തുളളി വാങ്ങണമെങ്കിൽ പോലും വില കേട്ട് അന്തം വിടാറുണ്ട്. അതുകൊണ്ട് തന്നെ ചില സാഹചര്യങ്ങളിൽ വെളുത്തുള്ളി വേണ്ടെന്ന് വയ്ക്കാനും നാം തീരുമാനിക്കാറുണ്ട്.
എന്നാൽ, ഇനി വെളുത്തുള്ളി വില കേട്ട് ആരും വിഷമിക്കേണ്ട ആവശ്യമില്ല. ഒന്ന് വിചാരിച്ചാൽ, വീടുകളിൽ തന്നെ നമുക്ക് ആവശ്യമുള്ള വെളുത്തുള്ളി കൃഷി ചെയ്യാൻ സാധിക്കും. ചൂടും ഈർപ്പവുമുള്ള കേരളത്തിൽ വെളുത്തുള്ളി കൃഷി ചെയ്യാന അത്ര എളുപ്പമല്ലെന്ന് പലരും പറയാറുണ്ട്. എങ്കിലും ഒന്ന് ശ്രമിച്ച് ശരിയായ രീതിയിൽ കൃഷി ചെയ്താൽ വെളുത്തുള്ളി നില്ല രീതിയിൽ വിളവെടുക്കാൻ കഴിയും.
കേരളത്തിലെ കാലാവസ്ഥയനുസരിച്ച് നവംബർ മുതൽ ജനുവരി വരെയുള്ള കാലാവസ്ഥയാണ് വെളുത്തുള്ളി കൃഷിക്ക് ഏറ്റവും അനുയോജ്യം. ഈ സമയത്ത് വെളുത്തുള്ളി നടുകയാണെങ്കിൽ, കടുത്ത ചൂട് വരുന്നതിന് മുമ്പ് തന്നെ മിതമായ ചൂടിൽ ഇത് പാകമായിക്കോളും. ഉഷ്ണമേഖലാ കാലാവസ്ഥ ായതുകൊണ്ട് തന്നെ, കേരളത്തിൽ സോഫ്റ്റ് നെക്ക് ഇനത്തിൽ പെട്ട വെളുത്തുള്ളി ഇനം നടുന്നതാണ് നല്ലത്. മദ്ധ്യഭാഗത്ത് പൂക്കുന്ന തണ്ട് ഇല്ലാത്ത ഇനമാണ് സോഫ്റ്റ് നെക്ക്. വീട്ടിൽ വാങ്ങുന്ന വെളുത്തുള്ളിയും നമുക്ക് നടാനായി എടുക്കാം.
നല്ല വെളുത്തുള്ളി അല്ലികൾ എടുത്ത് ആദ്യം വെള്ളത്തിൽ കുതിർത്ത് എടുത്തതിന് ശേഷം വേണം നടാൻ. മണ്ണിൽ മണലോ കമ്പോസ്‌റ്റോ ചേർത്ത്‌വേണം നടീൽ മിശ്രിതം തയ്യാറാക്കാൻ. ഈ മിശ്രിതത്തിലേക്ക് വെളുത്തുള്ളിയുടെ കൂർത്ത ഭാഗം മുകളിലേക്ക് വരുന്ന രീതിയിൽ നടണം. ഏകദേശം 2 മുതൽ 3 ഇഞ്ച് ആഴത്തിൽ വേണം അല്ലികൾ നടേണ്ടത്. വെളുത്തുള്ളി നട്ട് അഞ്ച് ദിവസത്തിനുള്ളിൽ തന്നെ ഇത് മുളച്ചുവരും.
ഉണങ്ങിയ ഇലകൾ, തേങ്ങയുടെ തൊണ്ട് പോലുള്ള സാധനങ്ങൾ ഉപയോഗിച്ച് പുതയിടുന്നത് ഈർപ്പം നിലനിർത്താനും കളകളെ നിയന്ത്രിക്കാനും മണ്ണിന്റെ താപനില നിയന്ത്രിക്കനും സഹായിക്കും. പതിവായി നണക്കണമെങ്കിലും അമിതമായി നനച്ചാൽ, മുളകൾ ചീഞ്ഞ പോവാൻ കാരണമാകും. 6 മൃതൽ 9 മാസത്തിനുള്ളിലാണ് വെളുത്തുള്ളി പാകമാകുക. താഴത്തെ ഇലകൾ മഞ്ഞനിറമാകാനും ഉണങ്ങാനും തുടങ്ങുമ്പോൾ വിളവെടുപ്പ് നടത്തുക.
വിളവെടുപ്പിന് ശേഷം, വെളുത്തുള്ളി പാകമാകേണ്ടതുണ്ട്. ഇതിനായി വിളവെടുത്ത വൈളുത്തുള്ളി, വരണ്ടതും തണുത്തതും നന്നായി വായുസഞ്ചാരമുള്ളതുമായ സ്ഥലത്ത് ഏകദേശം 2 മുതൽ 3 ആഴ്ച സൂക്ഷിക്കണം. ഉണങ്ങിക്കഴിഞ്ഞാൽ, തണ്ടുകളും വേരുകളും വെട്ടിമാറ്റുക.
Discussion about this post