ന്യൂഡൽഹി: ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്ന ചാർജിൽ വിശദീകരണം തേടി ചെയ്തുകൊണ്ട് ഓൺലൈൻ കാബ് ഡീലർമാരായ ഉബറിനും ഒലയ്ക്കും കേന്ദ്രത്തിന്റെ നോട്ടീസ്. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം നോട്ടീസ് നൽകിയത്. ഓരോ സ്മാർട്ട്‌ഫോണിലും വ്യത്യസ്ത ചാർജുകൾ ഈടാക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് കേന്ദ്രത്തിന്റെ ഇടപെടൽ.
ഓരോ ഉപഭോക്താവും ഏത് ഫോൺ ആണോ ഉപയോഗിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടഒത്തിയാണ് ഇരു കമ്പനികളും റൈഡിനുള്ള ചാർജ് ഈടാക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒരേ തരത്തിലുള്ള സർവീസിന് പോലും ഐഫോണിലും ആൻഡ്രോയിഡ് ഫോണിലും ഇത്തരത്തിൽ വ്യത്യസ്തമായ ചാർജുകളാണ് ഈടാക്കുന്നത്. ചാർജുകളെ സംബന്ധിച്ചുള്ള ആശങ്കകൾ കണക്കിലെടുത്തുകൊണ്ട്, സർവീസിന് എങ്ങനെ ചാർജ് ഈടാക്കുന്നു എന്നത് സംബന്ധിച്ച് വിശദീകരണം നൽകാനും നോട്ടീസിൽ വ്യക്തമാക്കുന്നു. നിരക്ക് ഈടാക്കുന്നതിൽ സുതാര്യത ഉറപ്പാക്കണമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
വ്യത്യസ്ത ഉപകരണങ്ങളും ബാറ്ററി ലെവലും തമ്മിലുള്ള നിരക്കുകൾ താരതമ്യം ചെയ്ത് എക്സ്-ലെ പോസ്റ്റുകളുടെ പരമ്പരയിൽ രണ്ട് റൈഡ്-ഹെയ്ലിംഗ് ആപ്പുകൾ വഴി ഡിഫറൻഷ്യൽ പ്രൈസിംഗിനെക്കുറിച്ചുള്ള തന്റെ കണ്ടെത്തലുകൾ പങ്കിട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ നീക്കം.
ഒരേ സ്ഥലങ്ങളിലേക്ക് വ്യത്യസ്ത ഫോണുകളിൽ രണ്ട് നിരക്കുകൾ കാണിക്കുന്നതിന്റെ ദൃശ്യങ്ങൾ ഒരു ഉപഭോക്താവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം ചർച്ചയായി മാറിയത്. അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായതോടെ, ഉപയോഗിക്കുന്ന ഫോണിന്റെ തരം അടിസ്ഥാനമാക്കിയാണ് വില നിശ്ചയിക്കുന്നതെന്ന വിമർശനം ശക്തമാകുകയായിരുന്നു. എന്നാൽ, ഈ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് ഊബർ ഉപയോക്താവ് രംഗത്ത് വന്നിരുന്നു.
Discussion about this post