കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണതീയതി പരാമർശിച്ച പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്കെതിരെ വ്യാപകവിമർശനവുമായി വിവിധ പാർട്ടികൾ. രാജ്യം കഴിഞ്ഞ ദിവസം സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് രാഹുൽ ഗാന്ധി സമൂഹ മാദ്ധ്യമമായ എക്‌സിൽ പങ്കുവെച്ച പോസ്റ്റിലാണ് സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി രേഖപ്പെടുത്തിയത്. 1945 ഓഗസ്റ്റ് 18-ന് സുഭാഷ് ചന്ദ്ര ബോസ് മരിച്ചെന്നായിരുന്നു രാഹുലിന്റെ പോസ്റ്റിലുള്ളത്.
നേതാജിയോട് അനാദരവ് കാണിച്ചതിന് രാഹുൽ ഗാന്ധി അടുത്ത 24 മണിക്കൂറിനുള്ളിൽ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി സുകാന്ത മജുംദാർ ആവശ്യപ്പെട്ടു. 1945 ആഗസ്റ്റ് 18 ന് നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചുവെന്ന അവകാശവാദത്തിൽ ഞാൻ ശക്തമായി പ്രതിഷേധിക്കുന്നു, രാഹുൽ ഗാന്ധിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പ്രസ്താവിച്ചതുപോലെ, നേതാജിയോട് അനാദരവ് കാണിച്ചതിന് അടുത്ത 24 മണിക്കൂറിനുള്ളിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നും ഞാൻ ആവശ്യപ്പെടുന്നു.നേതാജിയുടെ എല്ലാ അനുയായികളോടും ശബ്ദം ഉയർത്താൻ അഭ്യർത്ഥിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
സംഭവം ചർച്ചയായതോടെ രാഹുലിനെതിരെ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷും രംഗത്തെത്തി. നേതാജിയുടെ മരണത്തിലെ ദുരൂഹത കോൺഗ്രസ് എക്കാലവും മൂടിവെക്കുകയാണെന്ന് കുനാൽ ഘോഷ് ആരോപിച്ചു. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹമായ കാര്യങ്ങളും കോൺഗ്രസ് മൂടിവയ്ക്കുകയാണ്. നേതാജി എവിടെയായിരുന്നുവെന്നോ ഇപ്പോൾ എവിടെയാണെന്നോ ഉള്ള കാര്യം കോൺ?ഗ്രസ് മറച്ചുവെച്ചു. എന്നാൽ, രാഹുൽ ?ഗാന്ധി നേതാജിയുടെ മരണ തീയതി പ്രഖ്യാപിച്ചിരിക്കുകയാണെന്നും രാഹുൽ ക്ഷമാപണം നടത്തി പോസ്റ്റ് തിരുത്തണമെന്നും കുനാൽ ഘോഷ് ആവശ്യപ്പെട്ടു.
Discussion about this post