മുംബൈ: ക്രിക്കറ്റ് താരം വീരേന്ദർ സെവാംഗ് വിവാഹ മോചനത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. ഭാര്യ ആരതി അഹ്ലാവത്തുമായുള്ള 20 വർഷക്കാലത്തെ ദാമ്പത്യമാണ് സെവാംഗ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. 2004 ഡിസംബറിൽ ആയിരുന്നു ആരതിയും സെവാംഗും തമ്മിലുള്ള വിവാഹം.
അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ദീർഘനാളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത് എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെയാണ് ഇരുവരും നിയമപരമായി വേർപിരിയാൻ തീരുമാനിച്ചത്. സോഷ്യൽ മീഡിയയിൽ നിന്നും സെവാംഗ് ആരതിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും നീക്കം ചെയ്തിരുന്നു. സോഷ്യൽ മീഡിയകളിൽ ഒന്നും തന്നെ അദ്ദേഹം ആരതിയെ പിന്തുടരുന്നും ഉണ്ടായിരുന്നില്ല. ഇതോടെ ഇരുവരും വേർപിരിയുന്നതായുള്ള അഭ്യൂഹങ്ങൾ ആരംഭിച്ചിരുന്നു.
എന്നാൽ ഇതേക്കുറിച്ച് ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് 20 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നതായി സെവാംഗ് തന്നെ വ്യക്തമാക്കിയത്. ദമ്പതികൾക്ക് രണ്ട് ആൺ മക്കൾ ആണ് ഉള്ളത്.
Discussion about this post