എറണാകുളം: സംവിധായകൻ ബി ഉണ്ണികൃഷ്ണൻ സിനിമ ചെയ്യിക്കില്ലെന്ന് ഭീഷണിപ്പെടുത്തിതയതായി നിർമ്മാതാവ് സാന്ദ്രാ തോമസ്. പരാതി ഉന്നയിച്ചതിന്റെ വൈരാഗ്യമാണ് തീർക്കുന്നത്. ഹേമ കമ്മിറ്റിയ്ക്ക് മൊഴി കെടുത്ത ശേഷം നടന്ന മീറ്റിംഗിൽവച്ച് തനിക്കെതിരെ അദ്ദേഹം പരസ്യമായി വെല്ലുവിളിച്ചിട്ടുണ്ടെന്നും സാന്ദ്രാ തോമസ് കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റിയ്ക്ക് മൊഴി നൽകിയത് ഇവരെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നടത്തിയ മീറ്റിംഗിൽവച്ച് ഉണ്ണികൃഷ്ണൻ വെല്ലുവിളിച്ചിരുന്നു. തനിക്കെതിരെ പത്രസമ്മേളനം നടത്താൻ അവർ ആചോലിച്ചിരുന്നു. ഇവർക്കെതിരെ പരാതി നൽകിയതിന് പിന്നാലെ പല രീതിയിലും ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. പരസ്യമായി വെല്ലുവിളിച്ചിരുന്നുവെന്നും സാന്ദ്രാ തോമസ് കൂട്ടിച്ചേർത്തു.
മലയാള സിനിമയിൽ എന്ത് പ്രശ്നങ്ങളുണ്ടായാലും അതിന് പിന്നിൽ ബി. ഉണ്ണികൃഷ്ണൻ ഉണ്ടാകും. എന്നാൽ അദ്ദേഹത്തിന്റെ പേര് മാത്രം പുറത്തുവരികയില്ല. സിനിമാ ഇൻഡസ്ട്രി മുഴുവൻ അദ്ദേഹം കയ്യടക്കി വച്ചിരിക്കുകയാണ്. സിനിമ നിൽക്കണമെങ്കിൽ ഒന്നും പുറത്തുപറയരുത് എന്നാണ് പലരും പറയുന്നത്. എന്നാൽ എനിക്ക് അതിന് കഴിയില്ല. ഫെഫ്കയിൽ പരാതി നൽകിയത് ഞാനുൾപ്പെടെയുള്ള സ്ത്രീകൾക്ക് വേണ്ടിയാണ്. എല്ലാവർക്കും വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. എങ്ങനെയൊക്കെ തളർത്താൻ ശ്രമിച്ചാലും പിന്നോട്ട് പോകില്ലെന്നും സാന്ദ്രാ തോമസ് കൂട്ടിച്ചേർത്തു.
Discussion about this post