ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനികർക്ക് നേരെ ഭീകരരുടെ ആക്രമണം. കത്വുവ ജില്ലയിലായിരുന്നു സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സംഭവത്തിൽ പോലീസും സൈന്യവും ചേർന്ന് അന്വേഷണം ആരംഭിച്ചു.
രാവിലെയോടെയായിരുന്നു സംഭവം. മൗർ മേഖലയിലെ െൈസനിക ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനങ്ങളിൽ എത്തിയ ഭീകരർ ക്യാമ്പിന് നേരെ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഇതിന് തൊട്ട് പിന്നാലെ ഭീകരർ ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് ഭീകരർക്കായി പരിശോധന ആരംഭിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി രാജ്യം ഒരുങ്ങിയ വേളയിൽ ആണ് ഇത്തരത്തിൽ ആക്രമണം ഉണ്ടാകുന്നത്.
Discussion about this post