ഇടുക്കി: തൊടുപുഴയിൽ കാറിന് തീടിപിച്ച് യാത്രികന് ദാരുണാന്ത്യം. പെരുമാങ്കണ്ടം എരപ്പനാൽ സിബിയാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. തൊടുപുഴ – അടിമാലി റോഡിലെ നരകുഴി ഭാഗത്തായിരുന്നു സിബിയെ കാറിനുള്ളിൽ വെന്തുമരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലേക്ക് പോകുന്ന ഇടവഴിയിൽ നിർത്തിയിട്ട നിലയിലായിരുന്നു കാർ. വാഹനത്തിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ വിവരം അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു.
കാറിന് തീപിടിച്ചതെങ്ങനെ എന്നത് സംബന്ധിച്ച് ഫോറൻസിക് പരിശോധനകൾക്ക് ശേഷം മാത്രമേ വ്യക്തമാകൂ. മരിച്ച സിബി റിട്ട. സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു.
Discussion about this post