എറണാകുളം : കേന്ദ്ര സർക്കാർ പുറത്തിറക്കിയ ‘ഭാരത് അരി’യുടെ രണ്ടാംഘട്ട വിൽപ്പന കേരളത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. 340 രൂപ വിലയിൽ പത്ത് കിലോഗ്രാമിന്റെ പായ്ക്കറ്റുകളായാണ് വിൽപ്പനയ്ക്ക് ജില്ലകളിലെത്തുക. ചെറുവാഹനങ്ങളിൽ പ്രധാന കേന്ദ്രങ്ങളിലെത്തിച്ചാകും വിൽപ്പന .
റേഷൻ കാർഡ് ഇല്ലാതെ ആർക്കും വാങ്ങാം എന്നതാണ് ഭാരത് അരിയുടെ പ്രധാന ആകർഷണം. ഒരാൾക്ക് ഒരുതവണ 20 കിലോഗ്രാം വരെ ലഭിക്കും. ഭാരത് ആട്ട, കടല, കടലപ്പരിപ്പ്, ചെറുപയർ, ചെറുപയർ പരിപ്പ, ചുവന്ന പരിപ്പ് എന്നിവയും വൈകാതെ വിൽപ്പനയ്ക്കെത്തിക്കും എന്നാണ് വിവരം.
കേന്ദ്ര ഭക്ഷ്യവകുപ്പിന് കീഴിലുള്ള നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ, കൃഷി മന്ത്രാലയത്തിന് കീഴിലുള്ള നാഫെഡ് എന്നീ സഹകരണ സ്ഥാപനങ്ങൾ വഴിയും കേന്ദ്ര സർക്കാർ ജീവനക്കാരുടെ സഹകരണ സൊസൈറ്റിയുടെ കീഴിലുള്ള കേന്ദ്രീയ ഭണ്ഡാർ ഔട്ട്ലെറ്റുകൾ വഴിയുമാണ് രാജ്യത്ത് ‘ഭാരത് ബ്രാൻഡു’കളുടെ വിൽപ്പന. കേരളത്തിൽ കൊച്ചിയിലുള്ള എൻസിസിഎഫ് ശാഖ വഴിയാണ് ജില്ലകളിലേക്കുള്ള അരിവിതരണം നടത്തുന്നത്.
Discussion about this post