മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ യൂറോപ്യന്‍ യൂണിയന് സ്വാഗതം ചെയ്തു. ഇത്തരമൊരു പ്രസ്താവ മോദി നടത്തിയതില്‍ അതിശയമില്ലെന്ന് യൂറോപ്യന്‍ യൂണിയന് അംബാസഡര്‍ ജോവോ ക്രാവിന്ഹോ പറഞ്ഞു. പല സംഘടനകളും നടത്തുന്ന വര്‍ഗീയ പ്രസ്താവനകള്‍ കലാപങ്ങളില്‍ കലാശിക്കുന്നതിനെക്കുറിച്ച് നമുക്ക് ബോധ്യമുണ്ട്. ആ ആശങ്കയാണ് പ്രസ്താവനയിലൂടെ മോദി ഉയര്‍ത്തിക്കാട്ടിയത്. മോദിയുടെ പ്രസ്താവന ഭരണഘടനാനുസൃതമാണെന്നും അത് സ്വാഗതം ചെയ്യുന്നുവെന്നും ക്രോവിന്ഹോ വ്യക്തമാക്കി.
ചൊവ്വാഴ്ച ഡല്‍ഹിയില്‍ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയും ഏവുപ്രാസ്യാമ്മയെയും വിശുദ്ധരായി ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് വിവിധ ക്രൈസ്തവ സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച ആഘോഷത്തില്‍ സംസാരിക്കവെയാണ് മത സ്വാതന്ത്രക്കെക്കുറിച്ച് മോദി ശക്തമായ നിലപാട് അറിയച്ചത്.
രാജ്യത്ത് മതസ്പര്‍ദ്ധ വളര്‍ത്താന്‍ അനുവദിക്കില്ലെന്നും എല്ലാ മതങ്ങള്‍ക്കും തുല്യമായ പരിഗണന ഉറപ്പാക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മോദി വ്യക്തമാക്കിയിരുന്നു.
ബുദ്ധന്റെയും ഗാന്ധിജിയുടെയും നാടാണ് ഇന്ത്യ. ഓരോ ഇന്ത്യന്‍ പൗരന്റെയും ഡി.എന്‍.എയില്‍ എല്ലാ മതങ്ങളോടും തുല്യമായ ബഹുമാനമുണ്ടാകണം. എല്ലാ വിശ്വാസങ്ങളെയും തുല്യമായി ബഹുമാനിക്കുന്ന പുരാതന ഭാരത സംസ്കാരത്തിന് ആഗോള തലത്തില്‍ വലിയ പ്രാധാന്യമുണ്ട് മോദി പറഞ്ഞിരുന്നു.
ഇന്ത്യയില്‍ മതങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പ് ഗാന്ധിയെ ഞെട്ടിക്കുമെന്ന ബരാക് ഒബാമയുടെ പ്രസ്താവന നേരത്തെ അന്തരാഷ്ട്രതലത്തില്‍ ചര്‍ച്ചയായിരുന്നു. അതിന് പരോക്ഷമായി മോദി നല്കിയ മറുപടി കൂടിയായാണ് ലോകരാജ്യങ്ങള്‍ ഈ പ്രസ്താവനയെ കാണുന്നത്. ഘര്‍ വാപ്സി പോലുള്ള പരിപാടികളില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവസമൂഹത്തിന് ആശങ്കയുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് യൂറോപ്യന്‍ യൂണിയന് പ്രതിനിധികളുടെ പ്രസ്താവനകള്‍ വിലയിരുത്തപ്പെടുന്നത്
Discussion about this post