പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. പ്രതി സംസ്ഥാനം വിട്ടിരിക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് തമിഴ്‌നാട്ടിലേക്കും പോലീസ് അന്വേഷം വ്യാപിച്ചിട്ടിട്ടുണ്ട്. ചെന്താമരയുമായി ഒരു സംഘം തമിഴ്‌നാട്ടിലെ തിരുപ്പൂരിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം.
പ്രദേശത്ത് ഒളിച്ചിരിക്കാനുള്ള സാദ്ധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് ഡ്രോൺ ഉപയോഗിച്ച് ഉൾപ്പെടെ പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ തവണ കൊലപാതകം ചെയ്ത ഇയാൾ പ്രദേശത്ത് കാട്ടിൽ ആയിരുന്നു ഒളിച്ചിരുന്നത്. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ആയിരുന്നു ചെന്താമരയെ പോലീസ് പിടികൂടിയത്.
ഫോൺ വീട്ടിൽ തന്നെ ഉപേക്ഷിച്ച ശേഷമാണ് ഇയാൾ രക്ഷപ്പെട്ടത്. അതിനാൽ ഫോൺ കേന്ദ്രീകരിച്ചുള്ള പരിശോധന മാർഗ്ഗം സ്വീകരിക്കാൻ പോലീസിന് കഴിയുകയില്ല. വീട്ടിൽ നിന്നും കൊലപ്പെടുത്താൻ ഉപയോഗിച്ച വെട്ടുകത്തിയും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ വീട്ടിൽ നിന്നും കീടനാശിനിയുടെ കുപ്പിയും പോലീസ് കണ്ടെടുത്തു. ഇത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
പകുതി ഒഴിഞ്ഞ നിലയിൽ ആയിരുന്നു മദ്യകുപ്പി. അതുകൊണ്ട് തന്നെ ഇയാൾ വിഷം കഴിക്കാനുള്ള സാദ്ധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. അങ്ങനെയെങ്കിൽ ഇയാൾ പ്രദേശത്ത് വീണു കിടക്കുന്നുണ്ടാകും എന്നും പോലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ ഉടൻ തന്നെ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്.
Discussion about this post