പാലക്കാട്: നെന്മാറയിൽ അയൽവാസിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോത്തുണ്ടി സ്വദേശികളായ സുധാകരന്റെയും ലക്മിയുടെയും ശരീരത്തിൽ നിരവധി ആഴത്തിലുള്ള മുറിവുകൾ. അതിക്രൂരമായാണ് ഇരുവരെയും പ്രതി ചെന്താമാര വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. അതേസമയം ഇരുവരുടെയും മൃതദേഹങ്ങൾ സംസ്‌കാര ചടങ്ങുകൾക്കായി കൊണ്ടുപോയതി.
സുധാകരന്റെ ശരീരത്തിൽ 8 വെട്ടുകളാണ് ഉള്ളത്. കയ്യിലും കാലിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റത്. വലതുകൈ അറ്റ് പോയി. കാലിനാണ് ആദ്യം വെട്ടേറ്റിരിക്കുന്നത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിലത്ത് വീണ സുധാകരനെ പ്രതി വീണ്ടും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിന്റെ പുറകിലായി ഏറ്റ വെട്ടാണ് സുധാകരന്റെ മരണത്തിന് കാരണം ആയതെന്നാണ് പ്രാഥമിക നിഗമനം.
ലക്ഷ്മിയുടെ ശരീരത്തിൽ 12 വെട്ടുകളാണുള്ളത്. ലക്ഷ്മിയുടെ ശരീരത്തിലുള്ളത് അതിക്രൂരമായ ആക്രമണത്തിന്റെ മുറിവുകളാണ്. കണ്ണിൽ നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ട് ഇവരുടെ ശരീരത്തിൽ. ഇതാണ് മരണത്തിന് കാരണമായത്.
കൃത്യത്തിന് ശേഷം പ്രതി ചെന്താമര രക്ഷപ്പെട്ടിരിക്കുകയാണ്. ഇയാൾ കോഴിക്കോട് തിരുവമ്പാടിയിൽ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു സംഘം കോഴിക്കോട്ടേയ്ക്ക് തിരിച്ചിട്ടുണ്ട്.
Discussion about this post