ഇയർ ഫോണുകൾ ഉപയോഗിച്ച് പാട്ട് കേൾക്കുന്നത് പലർക്കും ഒരു പ്രത്യേക ഫീൽ ആണ്. പ്രത്യേകിച്ച് യാത്രാ വേളകളിലും രാത്രി സമയങ്ങളിലും. ഫോൺ പോലെ തന്നെ ഇയർ ഫോണുകളും നാം എല്ലായ്‌പ്പോഴും കയ്യിൽ കരുതാറുണ്ട്. എന്നാൽ നിത്യേന ഉപയോഗിക്കുന്ന ഈ ഇയർ ഫോണുകൾ ചുരുക്കം ചിലർ മാത്രമാണ് വൃത്തിയോടെ സൂക്ഷിക്കാറുള്ളത്.
ഫോണിനെക്കാളും മറ്റ് ഇലക്ട്രോണിക് വസ്തുക്കളെക്കാലും കൂടുതൽ കരുതൽ എല്ലാവരും ഇയർ ഫോണുകൾക്ക് നൽകണം. കാരണം വൃത്തിയില്ലാത്ത ഇയർ ഫോണുകൾ നമ്മുടെ ചെവിയിലെ അണുബാധയ്ക്ക് കാരണം ആകും. അതുകൊണ്ട് തന്നെ എല്ലാ ദിവസവും ഇയർ ഫോണുകൾ വൃത്തിയാക്കണം.
മൈക്രോ ഫൈബർ തുണികൾ കൊണ്ട് എല്ലാ ദിവസവും ഇയർ ഫോണുകൾ ശുചിയാക്കാം. അൽപ്പം വെള്ളമെടുത്ത് ഈ തുണി അതിൽ നയ്ക്കുക. ശേഷം നന്നായി പിഴിഞ്ഞ് വേണം തുടയ്ക്കാൻ. ആദ്യം പുറം ഭാഗം തുടയ്ക്കുക. ശേഷം അകത്തും തുടയ്ക്കുക. ഒരിക്കലും അങ്ങോട്ടും ഇങ്ങോട്ടും തുണി കൊണ്ട് ഉരയ്ക്കരുത്.
റബ്ബർ അല്ലെങ്കിൽ സിലിക്കോൺ ഇയർ ഫോണുകൾ ആണ് നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ ഇവ ചൂടുവെള്ളത്തിൽ കഴുകണം. സോപ്പും ഉപയോഗിക്കാം. ശേഷം ഒരു ഡിസിൻഫെക്റ്റൻഡ് വൈപ്പ് കൊണ്ട് തുടയ്ക്കാം. ഇത് ബാക്ടീരിയകളെ ഇല്ലാതെ ആക്കും.
ഇയർ ഫോണുകളിലെ ചെറിയ ഹോളുകൾ തുണി കൊണ്ട് തുടച്ചാൽ പോകുകയില്ല. അതിനായി ഇവിടം വൃത്തിയാക്കാൻ ടൂത്ത് പികുകൾ ഉപയോഗിക്കാം. ടൂത്ത് ബ്രഷുകൾ ഉപയോഗിച്ചും ഇയർ ഫോണുകൾ നന്നായി വൃത്തിയാക്കാം.
Discussion about this post