എറണാകുളം ; സ്‌കൂട്ടർ അശ്രദ്ധമായി തിരിച്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. എറണാകുളം വൈറ്റിലയിലാണ് സംഭവം . അപകടത്തിൽ ബസ് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയാണ് സംഭവം. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
. യുവതി സ്‌കൂട്ടർ അശ്രദ്ധമായി തിരിക്കുകയായിരുന്നു. പിന്നിലൂടെ വന്ന മറ്റൊരു ബൈക്ക് പെട്ടെന്ന് തന്നെ ബ്രേക്ക് ഇട്ട് നിർത്തി. എന്നാൽ ഇതിന് പിന്നിൽ നിരനിരയായി വാഹനങ്ങൾ വന്ന് ഇടിക്കുകയായിരുന്നു. ബൈക്കിന് തൊട്ടു പിന്നിലുണ്ടായിരുന്ന ബസിലെ യാത്രക്കാർക്കാണ് പരിക്കേറ്റിരിക്കുന്നത്.
Discussion about this post