പാലക്കാട്: നെന്മാറയിൽ അയൽവാസിയുടെ വെട്ടേറ്റ് കൊല്ലപ്പെട്ട പോത്തുണ്ടി സ്വദേശികളായ സുധാകരന്റെയും ലക്ഷ്മിയുടെയും മൃതദേഹങ്ങൾ സംസ്‌കരിച്ചു. വൈകീട്ടോടെയായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ സംസ്‌കരിച്ചത്. വ്യത്യസ്ത ശ്മശാനങ്ങളിൽ ആയിരുന്നു ഇരുവരുടെയും സംസ്‌കാര ചടങ്ങുകൾ.
നെന്മാറ വാക്കാവ് ശാന്തിഗൃഹം ശ്മശാനത്തിലായിരുന്നു ലക്ഷ്മിയമ്മയുടെ സംസ്‌കാരം. സുധാകരന്റെ മൃതേദഹം എലവഞ്ചേരിയിലെ ശ്മശാനത്തിലാണ് സംസ്‌കരിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹങ്ങൾ ഉച്ചയ്ക്ക് തന്നെ സംസ്‌കാര ചടങ്ങുകൾക്കായി കൊണ്ടുപോയിരുന്നു.
ഉച്ചയോടെയാണ് സുധാകരന്റെയും ലക്ഷ്മിയുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിനായി വീട്ടിൽ എത്തിച്ചത്. മൃതദേഹങ്ങൾക്ക് മുൻപിൽ അലമുറയിട്ട് കരഞ്ഞ സുധാകരന്റെ മക്കളായ അതുല്യയും അഖിലയും നാട്ടുകാർക്ക് മുൻപിൽ തീരാ നൊമ്പരമായി.
Discussion about this post