പാലക്കാട്: അയൽവാസികളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പ്രതി ചെന്താമര. എന്നാൽ മരിച്ചില്ല. ഒളിവിൽ കഴിയുന്നതിനിടെ ആനയ്ക്ക് മുൻപിൽ പോയി നിന്നുവെന്നും ഇയാൾ പോലീസിന് മൊഴി നൽകി.
ഇന്നലെയാണ് വിഷം വിഷം കഴിച്ചിരുന്നു. എന്നാൽ ചത്തില്ല. ആനയ്ക്ക് മുൻപിൽ നിന്നിരുന്നു. എന്നാൽ മരിച്ചില്ല- ഇങ്ങനെ ആയിരുന്നു ചെന്താമര പോലീസിനോട് പറഞ്ഞത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയം ആക്കിയിരുന്നു. എന്നാൽ ഇയാൾ വിഷം കഴിച്ചില്ലെന്ന് വ്യക്തമാകുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പാതി ഒഴിഞ്ഞ കീടനാശിനിയുടെ കുപ്പി പോലീസിന് ലഭിച്ചിരുന്നു. ഇയാൾ വിഷം കഴിച്ചിരിക്കാം എന്ന നിഗമനത്തിൽ ഇതോടെ പോലീസ് എത്തുകയായിരുന്നു. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ഇയാൾ അധികദൂരം പിന്നിടാൻ സാദ്ധ്യതയില്ല. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ മൃതദേഹം തിരിച്ചറിയാൻ കഴിയുന്ന കടാവർ നായ്ക്കളെ എത്തിക്കാനും പോലീസ് പദ്ധതിയിട്ടിരുന്നു. എന്നാൽ ഇയാൾ ജീവനോടെയുണ്ടെന്ന് പിന്നീട് പോലീസിന് വ്യക്തമാകുകയായിരുന്നു.
Discussion about this post