കണ്ണൂർ: കാട്ടുപന്നികളെ വെളിച്ചെണ്ണയൊഴിച്ച് കറിവയ്ക്കാൻ നിയമം കൊണ്ടുവരണമെന്ന് സണ്ണി ജോസഫ് എംഎൽഎ. കാട്ടുപന്നിയെ വെടിവച്ചാൽ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണം ന്നൊണ് നിയമം. പകരം വെളിച്ചെണ്ണയൊഴിച്ച് കറിവയ്ക്കുകയാണ് വേണ്ടത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇതിന് നിയമം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാട്ടുപന്നിയെ വെടിവെക്കാൻ ലൈസൻസുള്ള തോക്ക് വേണം. കൊട്ടിയൂർ പഞ്ചായത്തിൽ ആകെ ലൈസൻസ് ഉള്ള തോക്കുള്ളത് ഒരാൾക്കാണ്. പിന്നെ എങ്ങനെ പന്നിയെ വെടിവെക്കും. ഇപ്പോൾ പന്നിയെ വെടിവെച്ചാൽ മണ്ണെണ്ണ ഒഴിച്ച് കുഴിച്ചിടണം. എന്റെ അഭിപ്രായത്തിൽ വെളിച്ചെണ്ണ ഒഴിച്ച് കറി വെക്കണം ഞാനീ യോഗത്തിൽ പരസ്യമായിട്ട് തന്നെ പറയുകയാണ്. പ്രതിപക്ഷ നേതാവിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെയും യു.ഡി.എഫ് കൺവീനറുടെയും കക്ഷി നേതാക്കളുടെയും എ.ഐ.സി.സി സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ പറയുകയാണ്… യു.ഡി.എഫ് വന്നാൽ വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കാൻ നിയമം വേണം’ എന്നായിരുന്നു സണ്ണി ജോസഫിന്റെ വാക്കുകൾ.
Discussion about this post