എറണാകുളം: അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കൂടുതൽ നടപടിയുമായി പോലീസ്. ശശിധരന്റെ വിദേശ യാത്രകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് പോലീസ് ഇമിഗ്രേഷൻ വിഭാഗത്തിന് കത്ത് നൽകി. നിലവിൽ അമേരിക്കയിലാണ് സനൽകുമാർ എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് ഇമിഗ്രേഷൻ വിഭാഗത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നത്.
പിന്തുടർന്ന് ശല്യപ്പെടുത്തിയെന്നാണ് നടി സംവിധായകനെതിരെ നൽകിയിരിക്കുന്ന പരാതി. ഇതിൽ കേസ് എടുത്ത പോലീസിന് സനൽകുമാറിനെ ചോദ്യം ചെയ്യാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അമേരിക്കയിൽ ആണെന്ന് പോലീസിന് വ്യക്തമായത്. സംഭവത്തിൽ നടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സനൽകുമാറുമായി ബന്ധപ്പെട്ടെങ്കിൽ മാത്രമേ കേസുമായി പോലീസിന് മുന്നോട്ട് പോകാൻ ആകുകയുള്ളൂ. ഈ സാഹചര്യത്തിൽ പല നീക്കങ്ങൾ ആണ് പോലീസ് നടത്തുന്നത്.
സനൽകുമാറിനെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. വിമാനത്താവളത്തിൽവച്ച് ഇയാളെ പിടികൂടുന്നതിന് വേണ്ടിയാണ് ഇത്.
പരാതിയിൽ ഉറച്ചു നിൽക്കുകയാണ് നടി പോലീസിനോട് പറഞ്ഞത്. ഈ സാഹചര്യത്തിൽ പോലീസിന് സമ്മർദ്ദം ഏറുകയാണ്. 2022 ലും നടിയുടെ പരാതിയിൽ സനൽകുമാറിനെതിരെ പോലീസ് കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രീതിയിൽ സനൽകുമാർ ശല്യം തുടർന്നതെന്നും നടി പൊലീസിനോട് പറഞ്ഞു. എന്നാൽ പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.
Discussion about this post