നല്ല കറുത്ത ഇടതൂർന്ന മുടി ആഗ്രഹിക്കാത്ത ആളുകൾ ഉണ്ടാകില്ല. എന്നാൽ, ഇക്കാലത്ത് പലയാളുകളൾക്കും ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്ന പ്രശ്‌നം നേരിടാറുണ്ട്. ഇപ്പോഴത്തെ ജീവിതശൈലിയും ഭക്ഷണ രീതികളും എല്ലമാണ് ഈ അകാല നരയ്ക്ക് കാരണമാകുന്നത്.
ഇതിന് പരിഹാരമായി കെമിക്കൽ നിറഞ്ഞ വസ്തുക്കളാണ് പലരും ഉപയോഗിക്കാറ്. എന്നാൽ, ഇവയുടെ ഇപയോഗം കാരണം മുടി വേഗം കൊഴിഞ്ഞ് പോകുകയും മുടിയുടെ ആരോഗ്യം ഇല്ലാതാകുകയും ചെയ്യുന്നു.
മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ വീട്ടിൽ തന്നെ ചില പൊടിക്കൈകൾ ചെയ്യാൻ കഴിയും. അത്തരത്തിൽ നരച്ച മുടി മാറ്റാനും മുടിയുടെ തിളക്കം നിലനിർത്താനും സഹായിക്കുന്ന ഒരു കൂട്ട് തേനും വെളിച്ചെണ്ണയും ചേർന്ന് തയ്യാറാക്കാം..
മുടിയിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുകയും നരയെ പ്രതിരോധിക്കുകയും ചെയ്യുന്ന ഒന്നാണ് തേൻ. ഇത് മുടിക്ക് തിളക്കവും മൃദുത്വവും നൽകുന്നു. വെളിച്ചെണ്ണ മുടിക്ക് വളരെ നല്ലതാണെന്ന് പണ്ടുമുതൽ നമുക്ക് അറിയാവുന്ന കാര്യമാണ്. വെളിച്ചെണ്ണ എന്നും ഉപയോഗിച്ചാൽ, അത് മുടി വളർച്ചയെ സഹായിക്കുകയും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
എങ്ങനെയാണ് ഈ കൂട്ട് തയ്യാറാക്കുകയെന്ന് നോക്കാം…
ഇതിനായി ആദ്യം വെളിച്ചെണ്ണയും തേനും തുല്യ അളവിൽ ചേർത്ത് യോജിപ്പിക്കുക. ചെറുതായി നനഞ്ഞ മുടിയിൽ വേണം ഈ മിശ്രിതം തേയ്ച്ചുപിടിപ്പിക്കാൻ. അരമണിക്കൂർ മിശ്രിതം മുടിയിൽ വച്ച ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ വേണം ഈ മിശ്രിതം ഉപയോഗിക്കാൻ.
Discussion about this post