ലക്‌നൗ : മഹാകുംഭമേളയ്ക്കിടെ വൈറലായ മൊണാലിസ ബോൺസ്ലെ ഇനി സിനിമ നടി. പ്രശസ്ത സംവിധായകൻ സനോജ് മിശ്രയുടെ ‘ഡയറി ഓഫ് മണിപ്പൂർ’ ചിത്രത്തിലൂടെയാണ് മൊണാലിസ അരങ്ങേറ്റം കുറിക്കുന്നത്. മദ്ധ്യപ്രദേശിലെ ഖർഗോണിലുള്ള മൊണാലിസയുടെ വീട്ടിൽ എത്തിയാണ് സംവിധായകൻ ആദ്യ സിനിമയുടെ കരാർ ഒപ്പുവെച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും പുറത്ത് വിട്ടിട്ടുണ്ട്.
ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഫെബ്രുവരിയിൽ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം. മാർച്ചിലോ ഏപ്രിലിലോ ആയിരിക്കും മൊണാലിസ ഷൂട്ടിങ്ങിന് എത്തുക.’രാമജന്മഭൂമി’, ‘ദി ഡയറി ഓഫ് വെസ്റ്റ് ബംഗാൾ’, ‘കാശി ടു കാശ്മീർ’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സനോജ് മിശ്ര.
ജപമാലകളുടെയും മുത്തുമാലകളുടെയും വില്പനയ്ക്കായി മദ്ധ്യപ്രദേശിൽ നിന്നും പ്രയാഗ് രാജിലേക്ക് എത്തിയതായിരുന്നു മൊണാലിസയുടെ കുടുംബം. ഇതിനിടെ അപ്രതീക്ഷിതമായി പെൺകുട്ടിയുടെ പുഞ്ചിരിയും നീലക്കണ്ണുകളും ഒരു വ്‌ലോഗറുടെ ക്യാമറയിൽ പതിഞ്ഞു. ഇതോടെ മൊണാലിസ സോഷ്യൽ മീഡിയയിൽ താരമായി മാറി. അങ്ങനെ സോഷ്യൽ മീഡിയ മൊണാലിസ എന്നൊരു പേരും നൽകി. വീട്ടുകാർ സമ്മതിക്കുകയാണെങ്കിൽ സിനിമിയൽ അഭിനയിക്കുമെന്ന് കഴിഞ്ഞ ദിവസംമൊണാലിസ വ്യക്തമാക്കിയിരുന്നു.
Discussion about this post