അശ്ലീല കമന്റുകൾ ഇടുന്നത് ഒരു തരം രോഗമാണെന്ന് ടെലിവിഷൻ താരവും എഴുത്തുകാരനുമായ ക്രിസ് വേണുഗോപൽ . അശ്ലീലമായ കമന്റുകൾ ഇടുന്നവരെ റൂമിൽ അടച്ചിടണമെന്ന് അദ്ദേഹം പറഞ്ഞു. ഓൺ ലൈൻ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരു സ്‌കൂളിലെ വാർഷികഘോഷത്തിൽ വിശിഷ്ടാത്ഥികളായി എത്തിയതായിരുന്നു ക്രിസും ഭാര്യ ദിവ്യയും.
ഇതെല്ലാം ഒരു തരം രോഗമാണ്. ഒന്നുകിൽ അവർക്ക് ചികിൽസ കൊടുക്കാൻ അവരുടെ വീട്ടുകാർ മുൻകൈയെടുക്കണം. അല്ലെങ്കിൽ, അവരെ കൈ കെട്ടിയിടുകയോ, ഫോൺ വാങ്ങിവെച്ച് മുറിക്കുള്ളിൽ പൂട്ടിയിടുകയോ ചെയ്യണം. അതുമല്ലെങ്കിൽ ഇന്റർനെറ്റ് കട്ട് ചെയ്യണം. അല്ലാതെ അവരുടെ രോഗം മാറാൻ പോകുന്നില്ല. ഏതു പെണ്ണിനെ കണ്ടാലും എന്തും പറയാം എന്നുള്ള ഈ അഹങ്കാരം മാറണം”, ക്രിസ് വേണുഗോപാൽ പറഞ്ഞു.
അടുത്തിടെയാണ് സീരിയൽ താരങ്ങളായ ക്രിസ് വേണു ഗോപാലിന്റെയും ദിവ്യ ശ്രീധറിന്റെയും വിവാഹം കഴിഞ്ഞത്. ഗുരുവായൂരിൽ വെച്ചാണ് ഇവർ വിവാഹിതരായത്. ഇതിന് പിന്നാലെ നിരവധി നെഗറ്റീവ് കമന്റുകൾ ഇരുവരും ഏറ്റുവാങ്ങേണ്ടി വന്നത്. ഈ കെളവന് എന്തിന്റെ അസുഖമാണ് ഇത്രയും സൗന്ദര്യമുള്ള കൊച്ചുകുട്ടിയെ തട്ടിക്കൊണ്ടുപോയതാണോ എന്നു വരെ ചിലർ കമന്റ് ചെയ്‌തെന്നും ഇനി ഇന്ത്യയിലൊരു ഗ്രാമമോ ജില്ലയോ തങ്ങളെ അറിയാത്തവരായി ഇല്ലെന്നും, അത്രയും ഫെയ്മസായതിൽ നന്ദിയുണ്ടെന്നുമാണ് ക്രിസ് പറഞ്ഞത്.
Discussion about this post