യൂട്യൂബ് ചാനലിലും റിയാലിറ്റി ഷോകളിലുമൊക്കെയായി സജീവമാണ് വിധു പ്രതാപ്. റിയാലിറ്റി ഷോകളിലൂടെ .കോമഡി വഴങ്ങുമെന്ന് താരം തെളിയിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ആളുകൾ ചോദിച്ചിരുന്ന ചോദ്യത്തിന് ഉത്തരവുമായെത്തിയിരിക്കുകയാണ് അദ്ദേഹം. അതേ, ഞാനൊരു അഭിനേതാവായി നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്.
ഒരു ജാതി ജാതകം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് വിധു അഭിനേതാവായി എത്തുന്നത്. വിനീത് ശ്രീനിവാസനും നിഖില വിമലുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. എം കെ മോഹനനാണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. രാകേഷ് മന്തൊടിയും ശരേഷും ചേർന്നാണ് ചിത്രത്തിന് കഥയൊരുക്കിയത്.
താൻ അഭിനയിച്ച ആദ്യ സിനിമ തിയേറ്ററുകളിലേക്ക് എത്താൻ പോവുന്ന സന്തോഷം പങ്കുവെച്ച് വിധു എത്തിയിരുന്നു. സോഷ്യൽമീഡിയയിലൂടെ ഇതിനകം തന്നെ വിധുവിന്റെ കുറിപ്പ് വൈറലായിക്കഴിഞ്ഞിട്ടുണ്ട്. യൂട്യൂബിൽ എന്റെ ഓരോ സ്‌കെച്ച് വീഡിയോയും ഇറങ്ങുമ്പോഴും നിരന്തരം കേൾക്കുന്ന ഒരു ചോദ്യമാണ് ഇനി എപ്പോഴാണ് സിനിമയിലേക്കെന്ന്. എന്നാൽ എല്ലാവരും കേട്ടോളൂ ഞാൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘ഒരു ജാതി ജാതകം’ നാളെ തിയറ്ററുകളിലേക്ക് എത്തുകയാണ്.
വിനീതാണ് എന്നെ ഈ ചിത്രത്തിലേക്ക് നിർദേശിച്ചതും ‘ഒരു ജാതി ജാതകത്തി’ലേക്ക് അങ്ങനെയാണ് ഞാൻ എത്തിപ്പെടുന്നതും. ഈ ചിത്രത്തിൽ കാമിയോ റോൾ ചെയ്യാനായി എന്നെ വിശ്വസിച്ചേൽപിച്ച മോഹനേട്ടനും ഒരുപാടൊരുപാട് നന്ദി എന്നുമായിരുന്നു വിധു കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെയായി വിധുവിന് ആശംസ അറിയിച്ചിട്ടുള്ളത്.













Discussion about this post