കൊച്ചി: നഗരത്തിൽ മതിയായ രേഖകളില്ലാതെ രാജ്യത്തേക്ക് അതിക്രമിച്ച് കടന്ന ബംഗ്ലാദേശി പൗരന്മാരെ പിടികൂടി. കൊച്ചിയിൽ നിന്ന് 27 ബംഗ്ലാദേശി പൗരന്മാരെയാണ് പിടികൂടിയത്. പോലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇത്രയധികം പേരെ പിടികൂടിയത്. ക്ലീൻ റൂറൽ എന്ന പേരിട്ട് കൊച്ചിയിൽ നടത്തുന്ന പരിശോധനയിലാണ് ഇവർ പിടിയിലായിരിക്കുന്നത്
വ്യാജ ആധാർകാർഡുമായാണ് ഇവർ വടക്കൻ പറവൂരിലെ ഒരു വീട്ടിൽ ലോഡ്ജിന് സമാനമായി താമസിച്ചു വന്നിരുന്നത്. മൂന്ന് മാസം മുൻപേ രാജ്യത്ത് എത്തിയതെന്നാണ് വിവരം. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ വിശദമായ അന്വേഷണം നടക്കുകയാണ്. സ്ത്രീകളടക്കം പിടിയിലായെന്നാണ് വിവരം. 50 ഓളം പേരെ കസ്റ്റഡിയിലെടുത്തതിൽ 23 പേരെ ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടു
കഴിഞ്ഞ ദിവസവും സമാനമായി 7 ബംഗ്ലാദേശി പൗരന്മാരെ പിടികൂടിയിരുന്നു.
Discussion about this post