ഭൂമിയ്ക്ക് ഭീഷണിയായ ബെന്നു ഛിന്നഗ്രഹത്തിന്റെ രഹസ്യങ്ങളുമായി നാസയുടെ ഒസിരിസ് റെക്‌സ് പേടകം അടുത്തിടെയാണ് ഭൂമിയിൽ തിരിച്ചെത്തിയത്. ഏഴ് വർഷം നീണ്ട പഠനത്തിന് ശേഷമായിരുന്നു പേടകം ഭൂമിയിലെത്തിയത്. ഇതിന് പിന്നാലെ തന്നെ ബെന്നുവിന്റെ സാമ്പിളുകളിൽ ഗവേഷകർ പരീക്ഷണ നിരീക്ഷണങ്ങൾ ആരംഭിച്ചിരുന്നു.
ഇപ്പോഴിതാ നിർണ്ണായക കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ഗവേഷകർ. ജനിതക പഥാർഥങ്ങളായ ഡിഎൻഎയുടെയും ആർഎൻഎയുടേയും നിർമാണത്തിന് ആവശ്യമായ അടിസ്ഥാന ഘടകങ്ങളായ അഞ്ച് ന്യൂക്ലിയോ ബേസുകളുടെയും സാന്നിധ്യം ബെന്നുവിൽ നിന്ന് ഭൂമിയിലെത്തിച്ച സാമ്പിളുകളിലുണ്ടത്രേ പ്രോട്ടീനുകളിൽ കാണുന്ന 20 അമിനോ ആസിഡുകളിൽ 14 എണ്ണത്തിൻറെ സാന്നിധ്യവും ബെന്നു സാമ്പിളുകളിലുണ്ട്.
നേച്ചർ മാഗസീനിൻ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാസയുടെ ഗൊദാർദ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയിരിക്കുന്നത്.
Discussion about this post