എറണാകുളം : വ്യജ കേസ് നൽകിയ നടിക്കെതിരെ മാനനഷ്ടത്തിനു വക്കീൽ നോട്ടീസ് അയയ്ക്കുമെന്ന് രാഹുൽ ഈശ്വർ . വ്യാജ കേസ് വരുന്നതിന്റെ വേദന എന്താണെന്ന് നടി അറിയണമെന്നും രാഹുൽ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിനായി താൻ ഏതറ്റം വരെയും പോവും. എനിക്ക് വേണ്ടി ഞാൻ തന്നെ വാദിക്കും എന്നും രാഹുൽ ഈശ്വർ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. നടി നൽകിയ പുതിയ പരാതിയിലാണ് ബിഎൻഎസ് 79, ഐടി ആക്ട് 67 പ്രകാരം എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. നേരത്തെ നടി കേസ് കൊടുത്തിരുന്നു. എന്നാൽ അപ്പോൾ പോലീസ് കേസ് എടുത്തിരുന്നില്ല.
പുരുഷനെതിരെ കേസ് എടുക്കുന്നതാണ് പുരോഗമനം എന്നാണ് ചിലർ കരുതുന്നത്. മാദ്ധ്യമങ്ങൾ ആണുങ്ങളോടു കരുണ കാണിക്കണം . നടിയോട് ബഹുമാനപൂർവ്വമായി മാത്രമേ പൊരുമാറിയിട്ടുള്ളൂ. പുരുഷന്മാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പുരുഷ കമ്മിഷൻ വേണം എന്ന് രാഹുൽ ഈശ്വർ പറഞ്ഞു.
Discussion about this post