തിരുവനന്തപുരം : ബാലരാമപുരത്തെ രണ്ടു വയസുകാരിയ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പോലീസ് . കസ്റ്റഡിയിൽ വാങ്ങിയ ശേഷം പ്രതിയെ മാനസികാരോഗ്യ വിദഗ്ദരുടെ സാന്നിധ്യത്തിലാകും ചോദ്യം ചെയ്യുക. നിലവിൽ കുട്ടിയുടെ അമ്മ വനിതാ സംരക്ഷണ കേന്ദ്രത്തിലാണ്. കഴിഞ്ഞ ദിവസം ശ്രീതുവിനെ എസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു.
അതേസമയം, 36 ലക്ഷം രൂപ കുടുംബത്തിൽ നിന്നും തട്ടിയെടുത്തെന്ന പരാതിയിൽ ജ്യോതിഷി ദേവീദാസനെ പോലീസ് കൂടുതൽ ചോദ്യം ചെയ്യും. ഇയാളുടെ പക്കൽ നിന്ന് ഫോൺ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ദേവീദാസൻറെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും
കൊലപാതകം നടന്നിട്ട് മൂന്ന് ദിവസമയിട്ടും ദുരൂഹത തുടരുകയാണ്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പ്രതി മൊഴിയായി നൽകുന്നത്. സഹോദരി ശ്രീതുവിനോടുള്ള കടുത്ത വിരോധമാണ് രണ്ട് വയസുകാരിയെ ഹരികുമാർ വധിക്കാൻ കാരണമെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിന് ശ്രീതു ശ്രദ്ധ നൽകിത് മുതൽ തന്നോടുള്ള സ്‌നേഹം കുറഞ്ഞു. അങ്ങനെ കുഞ്ഞിനെ കൊല്ലാൻ പ്ലാൻ ചെയ്തത് എന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പരസ്ത്രീ ബന്ധം സഹോദരി വിലക്കിയതും ഹരികുമാറിന് വിരോധത്തിന് കാരണമായെന്നും റിമാൻഡ് റിപ്പാർട്ടിലുണ്ട്. ഇതെല്ലാമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് പ്രതിയെ നയിച്ചതെന്നാണ് പോലീസ് വിശദീകരിക്കുന്നത്.
Discussion about this post