വാഷിംഗ്ടൺ ; വിമാനം തകർന്നു വീണു. അമേരിക്കയിലെ നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയയിൽ ജനവാസ മേഖലയിലേക്കാണ് വിമാനം തകർന്ന് വീണത്. തകർന്ന വിമാനം ലിയർജെറ്റ് 55 ആണെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (എഫ്എഎ) പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
മിസോറിയിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകർന്ന് വീണത്. ആറ് പേർ
വിമാനത്തിൽ ഉണ്ടായിരുന്നതായാണ് വിവരം. റൂസ്വെൽറ്റ് മാളിനടുത്താണ് വിമാനം തകർന്ന് വീണത്. അപകടത്തെ തുടർന്ന് സമീപത്തെ വീടുകളിലേക്ക് തീ പടർന്നു. ഒന്നലധികം കാറുകളും കത്തിനശിച്ചതായാണ് വിവരം. അപകടസമയത്ത് കാലാവസ്ഥ തണുത്തതും മഴയുള്ളതും ദൃശ്യപരത കുറവുമായിരുന്നു.
പുലർച്ചെ 4.36 ന് (IST) വിമാനത്താവളത്തിൽ നിന്ന് ഒരു ചെറിയ ജെറ്റ് പറന്നുയരുന്നതും ഏകദേശം 30 സെക്കൻഡുകൾക്ക് ശേഷം റഡാറിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.
വാഷിംഗ്ടൺ വിമാനത്താവളത്തിന് സമീപം ഒരു വിമാനവും യുഎസ് ആർമി ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററും ഉൾപ്പെട്ട മാരകമായ മിഡ്-എയർ കൂട്ടിയിടിച്ച് 67 പേർ മരിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇത് .
Discussion about this post