ഗുവാഹത്തി: അസമിൽ വീട് നിർമാണത്തിനിടെ ഹനുമാൻ ക്ഷേത്രം കണ്ടെത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ള ഹനുമാൻ ക്ഷേത്രം കണ്ടെത്തിയത്. അസമിലെ പതർകണ്ടിയിൽ ബിൽബാരിയിൽ ലംഗായ് നദിയ്ക്ക് സമീപമാണ് ക്ഷേത്രം കണ്ടെത്തിയത്.
വീട് നിർമിക്കുന്നതിനായി ഖനനം നടത്തുന്നതിനിടെയാണ് ക്ഷേത്രം കണ്ടെത്തിയത്. ക്ഷേത്രത്തിന് മദ്ധ്യഭാഗത്തായി ഹനുമാന്റെ വിഗ്രഹവും ചുറ്റും പല ദേവീദേവന്മാരുടെ വിഗ്രഹവും കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിന് പിറകിലായി, ഹനുമാൻ ചാലിസ കൊത്തിവച്ചിട്ടുണ്ട്.
ക്ഷേത്രം കണ്ടെത്തിയതോടെ, പ്രദേശത്തേക്ക് ഭക്തരുടെ ഒഴുക്കാണ്. ക്ഷേത്രം പുനരുദ്ധാരണം നടത്താനും സംരക്ഷിക്കാനുമായി നിരവധി പേർ മുന്നോട്ട് വരുന്നതായാണ് വിവരം. ക്ഷേത്രം പരിപാലിക്കുന്നതിനായി അനൽ സിംഗ് എന്ന വ്യക്തിയുടെ കീഴിൽ കമ്മിറ്റി രൂപീകരിച്ചതായാണ് റിപ്പോർട്ട്. പുനരുദ്ധാരണത്തിനായി മുൻ സൈനികനായ ഒരു പ്രദേശവാസി ഒന്നര ലക്ഷം രൂപ നൽകിയിട്ടുണ്ടെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post