ആദായ നികുതി വലിയ തോതിൽ വെട്ടിക്കുറച്ചത് മാത്രമാണ് എല്ലാവരും ചർച്ച ചെയ്യുന്നത് എന്ന് ജിതിൻ ജേക്കബ് . കേന്ദ്ര സർക്കാരിന്റെ മികച്ച ധനകാര്യ മാനേജ്‌മെന്റിനെ കുറിച്ചും, ഇന്ത്യയുടെ സാമ്പത്തീക രംഗത്തിന്റെ ശക്തമായ സ്ഥിതിയെ കുറിച്ചും ബജറ്റ് രേഖകളിൽ നിന്ന് നമുക്ക് വായിച്ചെടുക്കാൻ കഴിയും. ആദായ നികുതി വെട്ടിക്കുറച്ചത് വഴി കേന്ദ്ര സർക്കാരിന് ഏകദേശം 1 ലക്ഷം കോടി രൂപയുടെ നികുതി നഷ്ടം ഉണ്ടാകും. എന്നിട്ടും ശക്തമായ ആ തീരുമാനം എടുക്കാൻ പറ്റിയത് ഇന്ത്യയുടെ സാമ്പത്തിക രംഗം ശക്തമായത് കൊണ്ട് തന്നെയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ബജറ്റിനെ കുറിച്ച് എഴുതണോ അതോ ഇപ്പോഴും കമ്മ്യൂണിസം തലക്ക് പിടിച്ച് അന്ധതയിൽ ജീവിക്കുന്നവരെ കുറിച്ച് എഴുതണോ എന്ന് ആലോചിച്ചപ്പോൾ രണ്ടും എഴുതാം എന്ന് കരുതി.
ബജറ്റിനെ കുറിച്ച് ആദ്യം ചുരുക്കി പറയാം :-
ആദായ നികുതി വലിയ തോതിൽ വെട്ടിക്കുറച്ചത് മാത്രമാണ് എല്ലാവരും ചർച്ച ചെയ്യുന്നത്. കേന്ദ്ര സർക്കാരിന്റെ മികച്ച ധനകാര്യ മാനേജ്‌മെന്റിനെ കുറിച്ചും, ഇന്ത്യയുടെ സാമ്പത്തീക രംഗത്തിന്റെ ശക്തമായ സ്ഥിതിയെ കുറിച്ചും ബജറ്റ് രേഖകളിൽ നിന്ന് നമുക്ക് വായിച്ചെടുക്കാൻ കഴിയും.
ആദായ നികുതി വെട്ടിക്കുറച്ചത് വഴി കേന്ദ്ര സർക്കാരിന് ഏകദേശം 1 ലക്ഷം കോടി രൂപയുടെ നികുതി നഷ്ടം ഉണ്ടാകും. എന്നിട്ടും ശക്തമായ ആ തീരുമാനം എടുക്കാൻ പറ്റിയത് ഇന്ത്യയുടെ സാമ്പത്തിക രംഗം ശക്തമായത് കൊണ്ട് തന്നെയാണ്.
ധനക്കമ്മി നിയന്ത്രണവിധേയമെന്ന് വീണ്ടും തെളിയിച്ചായിരുന്നു ബജറ്റ് അവതരണം. നടപ്പു സാമ്പത്തികവർഷം രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ 4.9 ശതമാനത്തിൽ ധനക്കമ്മി നിർത്താനാണ് ലക്ഷ്യമിട്ടിരുന്നത് എങ്കിൽ ഇന്നലെ അവതരിപ്പിച്ച ബജറ്റിൽ ധനകമ്മി 4.8 ശതമാനം ആയി ആണ് ലക്ഷ്യം വെയ്ക്കുന്നത്. മികച്ച സാമ്പത്തീക അച്ചടക്കത്തിന്റെ സൂചിക ആണിത്. (രാജ്യത്തിന്റെ മൊത്തം ചെലവും വായ്പ ഒഴികെയുള്ള മൊത്ത വരുമാനവും തമ്മിലുള്ള അന്തരമാണ് ധനക്കമ്മി).ജിഡിപിയും കടവും തമ്മിലുള്ള അനുപാതം 2031 ൽ 50 ശതമാനമാക്കി കുറയ്ക്കാനുള്ള ലക്ഷ്യവും ബജറ്റ് മുന്നോട്ടു വെയ്ക്കുന്നു. നിലവിലിത് 57.1 ശതമാനമാണ്. അതായത് ഭരണം നിലനിർത്തുക എന്നതല്ല രാജ്യ താൽപ്പര്യം ആണ് പ്രധാനം എന്നതിന്റെ തെളിവാണ് കടം കുറയ്ക്കാൻ ഉള്ള തീരുമാനം.നരേന്ദ്ര മോഡി സർക്കാർ കടം എടുത്ത് ഇന്ത്യയെ നശിപ്പിക്കുന്നേ എന്ന് നിലവിളിക്കാൻ വരട്ടെ. ജിഡിപിയും കടവും തമ്മിലുള്ള അനുപാതം ചൈനയുടേത് 83.40% ആണ്, അമേരിക്കയുടേത് 123%, ബ്രിട്ടന്റെത് 97.2%, കാനഡ 107.5% ഒക്കെയാണ്
വികസനപദ്ധതികൾക്കുള്ള മൂലധനച്ചെലവായി (കാപെക്‌സ്) 11.21 ലക്ഷം കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. അതായത് അടിസ്ഥാന സൗകര്യ വികസനങ്ങൾ ഇനിയും നല്ല രീതിയിൽ മുന്നോട്ട് പോകും.ചുരുക്കി പറഞ്ഞാൽ ഒരു വശത്ത് ആദായ നികുതി വലിയ രീതിയിൽ വെട്ടിക്കുറച്ചു, അതേസമയം കർശനമായ സാമ്പത്തീക അച്ചടക്കം പാലിക്കുന്നു, രാജ്യത്തിന്റെ കടങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികളും പ്രഖ്യാപിക്കുന്നു. ഇതെല്ലാം ആയിട്ടും വികസന പ്രവർത്തനങ്ങൾക്ക് ഉള്ള പണത്തിനും കുറവുമില്ല. സാധാരണ ഏത് ബജറ്റ് കഴിയുമ്പോഴും കോർപ്പറേറ്റുകൾക്കും, കുത്തക മുതലാളിമാർക്കും വേണ്ടിയുള്ള ബജറ്റ് എന്നായിരുന്നു നിലവിളി. ഇത്തവണ അത് ഇടത്തരക്കാർക്ക് വേണ്ടിയുള്ള ബജറ്റ് എന്ന് പറഞ്ഞ് ചെറിയ മാറ്റം വന്നിട്ടുണ്ട്..
ഇനി രണ്ടാമത്തെ വിഷയം നോക്കിയാൽ, ബജറ്റിൽ സാധാരണക്കാർക്ക് എന്ത് കിട്ടി എന്നാണ് ചോദ്യം.ഇതൊരു മൈൻഡ് സെറ്റ് ആണ്. കമ്മ്യൂണിസം എന്ന പ്രാകൃത ചിന്ത തലയിൽ അടിഞ്ഞു കൂടിയതിന്റെ ബാക്കി പത്രം.
ഇവർ സ്വപ്നം കാണുന്നത് ബജറ്റ് തുക മുഴുവനും എടുത്ത് ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കും തുല്യമായി വീതിച്ചു കൊടുക്കുന്നതിനെ കുറിച്ചാണ്. പണം ഇല്ലെങ്കിൽ കമ്മട്ടം എടുത്ത് ആവശ്യത്തിന് അടിച്ചാൽ പോരേ എന്ന് ചോദിക്കുന്ന ഒരു വിഡ്ഢിയാണ് ഇവരുടെ ത്വാത്തിക ആചാര്യൻ.വെറുതെ നികുതിപ്പണം എടുത്ത് വീതിച്ചു കൊടുക്കുന്ന ഉട്ടോപ്യൻ രാജ്യമോ, സമ്പത് വ്യവസ്ഥയോ അല്ല ഇന്ത്യയുടേത്. അത് ഇവരുടെ തലച്ചോറിൽ അല്ലാതെ ലോകത്ത് ഒരിടത്തും ഇല്ല താനും.കേന്ദ്ര സർക്കാർ വിവിധ പദ്ധതികളിലൂടെയാണ് ജനങ്ങൾക്ക് സാമൂഹിക സുരക്ഷ ഒരുക്കുന്നതും, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതും. അത് എന്തൊക്കെ ഉണ്ട് എന്ന് കണ്ടെത്തി അത് ഉപയോഗപ്പെടുത്തുക ആണ് വേണ്ടത്.
ആയുഷ്മാൻ ഭാരത്, NREGA, പിഎം കിസാൻ, PMJJBY, PMSBY, ATAL പെൻഷൻ, PM Shram യോജന പോലെയുള്ള സാമൂഹിക സുരക്ഷ പദ്ധതികൾ കേന്ദ്ര സർക്കാർ നൽകുന്നുണ്ട്. (NREGA ഒരർത്ഥത്തിൽ സാമൂഹിക സുരക്ഷ പദ്ധതി തന്നെയാണ്)
തൊഴിൽ ഇല്ലാത്തവർക്ക് സ്വയം തൊഴിൽ ചെയ്യാൻ എത്രയോ പദ്ധതികൾ ഇന്ത്യയിൽ ഉണ്ട്. MSME സെക്‌റട്ടറിൽ ഒക്കെ ഒട്ടനവധി കേന്ദ്ര പദ്ധതികൾ ഉണ്ട്.ഒരു സെക്യൂരിറ്റിയും ഇല്ലാതെ കൊടുക്കുന്ന പി എം മുദ്ര ലോൺ വഴി ഇതുവരെ 43 കോടി ലോണുകൾ ആണ് കൊടുത്തത്, അതുവഴി മൊത്തം 22 ലക്ഷം കോടി രൂപയാണ് ജനങ്ങൾക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാനും, ഉള്ള സംരംഭങ്ങൾ വിപുലീകരിക്കാനും ഒക്കെ നൽകിയത്. അതിൽ തന്നെ 60% ഉം വനിതകൾക്കാണ് നൽകിയത്. കേരളത്തിൽ തന്നെ 42 ലക്ഷം പേർക്ക് മുദ്ര ലോൺ കിട്ടിയിട്ടുണ്ട് (2022 ലെ കണക്കാണ്).
തെരുവിൽ കച്ചവടം നടത്തുന്നവർക്ക് പോലും (PM SVANidhi) കേന്ദ്ര സർക്കാർ സബ്സിഡി നിരക്കിൽ ഒരു ഗ്യാരന്റിയുമില്ലാതെ ലോൺ നൽകുന്നു. സ്ത്രീകൾ വേണ്ടിയും, പിന്നോക്കക്കാർക്ക് വേണ്ടിയും ഒക്കെ നിരവധി പദ്ധതികൾ ഉണ്ട്. പുതിയ സ്റ്റാർട്ട് അപ്പ്കൾക്കു വേണ്ടിയും ഉണ്ട് പദ്ധതികൾ.ഇത്തവണത്തെ ബജറ്റിൽ ആദിവാസി വിഭാഗങ്ങൾക്ക് വേണ്ടി മാത്രം 15000 കോടി രൂപയുടെ വിഹിതം ആണ് മാറ്റി വെച്ചിരിക്കുന്നത്. കർഷകർക്കായി Fasal Bima Yojana പോലുള്ള crop ഇൻഷുറൻസ് പദ്ധതി, കിസാൻ ലോൺ (KCC ) പോലുള്ള സബ്സിഡി ലോണുകൾ ഒക്കെ സർക്കാർ നൽകുന്നു. KCC ലിമിറ്റ് ഈ ബജറ്റിൽ 3 ലക്ഷം എന്നത് 5 ലക്ഷം ആക്കി ഉയർത്തിയിട്ടുണ്ട്.ജോലി ഇല്ലാത്തത് അല്ല പ്രശ്‌നം, അവസരങ്ങൾ കണ്ടെത്തി ചെയ്യാൻ ഉള്ള കഴിവ് ഇല്ലാത്തതാണ്. അത്തരക്കാർ ഇങ്ങനെ കരഞ്ഞു കൊണ്ടിരിക്കും.
‘ന്യൂ ഇന്ത്യ എക്‌സ്പ്രസ്സ്’ റിപ്പോർട്ട് പ്രകാരം കേരളത്തിലെ അതിഥി തൊഴിലാളികൾ ഒരു വർഷം കുറഞ്ഞത് 17000 കോടി രൂപ എങ്കിലും അവരുടെ നാട്ടിലേക്ക് അയക്കുന്നു എന്നാണ് കണക്ക്. കേരളത്തിൽ വരുന്ന ഈ തൊഴിലാളികൾ പോലും കേന്ദ്ര സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ ഉപയോഗിച്ച് കേരളത്തിൽ പുതിയ സംരംഭങ്ങൾ തുടങ്ങുന്നു.
അപ്പോഴാണ് ഇവിടെ സർക്കാർ ബജറ്റിൽ ഒന്നും തന്നില്ല, ഇവിടെ തൊഴിൽ ഇല്ല എന്നും പറഞ്ഞ് മോങ്ങുന്നത്. കമ്മ്യൂണിസ്റ്റ് ഉട്ടോപ്യൻ ചിന്തയും കൊണ്ടിരിക്കുന്നവർ അങ്ങനെ ഇരുന്ന് മോങ്ങുകയെ ഉള്ളൂ. നിങ്ങൾക്ക് ആരും ഒന്നും വെറുതെ കൊണ്ടു തരില്ല.
ഇത്തരം ഉട്ടോപ്യൻ ലോകത്ത് ജീവിക്കുന്നവർ ഒരിക്കലും ജീവിതത്തിൽ സാമ്പത്തീകമായി മുന്നേറില്ല. എല്ലാം വെറുതെ കിട്ടണം എന്ന കാഴ്ചപ്പാട് മാറ്റി വെച്ചാൽ ഇന്ത്യയിൽ അവസരങ്ങൾ ധാരാളം ഉണ്ട്. അധ്വാനിക്കണം എന്ന് മാത്രം. അതിന് തയാറാകാത്തവർക്ക് ജീവിതകാലം മുഴുവൻ ‘ഇവിടെ ഒന്നും വെറുതെ കിട്ടിയില്ല, ഇവിടെ ആരും വെറുതെ ഒന്നും തരുന്നില്ല’ എന്നും പറഞ്ഞ് മോങ്ങി കൊണ്ടിരിക്കാം എന്ന് മാത്രം.
Discussion about this post